കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച പള്ളിമേടയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചർച്ചകൾക്ക് മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി കുര്യന്‍, ചെറിയാന്‍ മാത്യു, ഗ്രാമപഞ്ചായത്ത്വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി മാണി, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ നേതൃത്വം നല്‍കി.
പ്രധാന തീരുമാനങ്ങള്‍:-
>>ടൗണിലെ ബസ് സ്റ്റാന്‍ഡുകള്‍ ബഹിഷ്‌കരിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
പള്ളിക്കവലയിലും പള്ളിറോഡിലും പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ചചെയ്യുമെന്ന് എംഎല്‍എ.
>>മാസാദ്യവെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും പള്ളി റോഡില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും.
>>കുറവിലങ്ങാട് പള്ളിയെന്ന ദിശാബോര്‍ഡ് തിരുനാളിന് മുന്‍പായി കെഎസ്ടിപി സ്ഥാപിക്കും.
>>വൈക്കം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളും പള്ളിക്കവലയിലെത്തി സര്‍വീസ് നടത്തുന്നവെന്ന് അധികൃതര്‍ ഉറപ്പാക്കും. ഇതിനായി മതിയായ പരിശോധനകള്‍ നടത്തും.
>>പള്ളിത്താഴം-മുണ്ടന്‍വരമ്പ് റോഡടക്കം പൊതുമരാമത്ത് വകുപ്പിന്റെ വിവിധ റോഡുകള്‍ യാത്രായോഗ്യമാക്കും.
>>സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ട്രാന്‍സ്‌ഫോമര്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
പബ്ലിക്ക് അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആളോത്ത് അവലോകനയോഗത്തില്‍ നന്ദിയറിയിച്ചു.