മൂന്ന് നോന്പ് തിരുനാൾ സമ്മാനിക്കുന്നത് ദൈവകരുണയുടെ സന്ദേശമാണെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. കുറവിലങ്ങാട് പള്ളിയിൽ മൂന്ന് നോന്പിന്റെ ആദ്യദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകായിരുന്നു മാർ മുരിക്കൻ. യോനാപ്രവാചകൻ സമ്മാനിക്കുന്ന മാനസാന്തരം ഏറെ ശ്രദ്ധേയമാണ്. ദൈവത്തിന്റെ കരുതൽ വളരെ വ്യക്തമായി യോനാ പറഞ്ഞുനൽകുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ ആചാരങ്ങളിൽ മൂന്ന് നോന്പിന് വലിയ പ്രധാന്യമാണുള്ളതെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.