മൂന്നുനോമ്പിന്റെ ആദ്യദിനമായ ഇന്ന് (തിങ്കൾ) രാവിലെ 8.30 നു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നു. ഗാഗുൽത്തായിൽ ഈശോമിശിഹാ മരണം വരിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആണ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്. ആണ്ടുവട്ടത്തിൽ ഒരിക്കൽ മാത്രമാണ് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്. പാറേമ്മാക്കൽ തോമ്മാഗോവർണദോരുടേയും മാർ കരിയാറ്റിയുടേയും റോമ്മാ യാത്രയിൽ ലഭിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് കുറവിലങ്ങാട് പള്ളിക്ക് സമ്മാനിക്കുകയായിരുന്നു.
തുടർന്ന് 8.45 മുതൽ 2.45 വരെ ചെറിയപള്ളിയിൽ അഖണ്ഡജപമാല.
രാവിലെ 10.30 ന് ആഘോഷമായ വിശുദ്ധ കുർബാന.
ഉച്ചകഴിഞ്ഞ് 3.00 ന് ആഘോഷമായ വിശുദ്ധ കുർബാന.
വൈകുന്നേരം 5.00ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
തിരുനാളിന്റെ ആദ്യദിനമായ ഇന്ന് പ്രദക്ഷിണസംഗമങ്ങളുടെ ദിനമാണ്. പകലോമറ്റം തറവാട് പള്ളിയിൽ നിന്നും കുര്യനാട് ആശ്രമദേവാലയത്തിൽ നിന്നും കോഴാ സെന്റ് ജോസഫ് കപ്പേളയിൽ നിന്നും തോട്ടുവായിലുള്ള കാഞ്ഞിരത്താനം ഇടവകയുടെ ഫാത്തിമമാതാ കപ്പേളയിൽനിന്നും ഉള്ള പ്രദക്ഷിണങ്ങൾ ഇടവകദേവാലയത്തിൽനിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയിൽ വൈകിട്ട് 8.00 മണിക്ക് സംഗമിക്കും.
മാർതോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 1900-ാം വാർഷികത്തിന്റെ ഓർമ്മക്കായി പണിതീർത്തതോടെയാണ് ജൂബിലികപ്പേളയെന്ന പേര് ലഭിച്ചത്.
കാളികാവ് കരക്കാരാണ് തിരുസ്വരൂപങ്ങൾ സംവഹിക്കുന്നത്. ഇടവകയൊന്നാകെ മുത്തുക്കുടകളും ആലവട്ടവും ചുരുട്ടിയും തഴയുമെടുത്ത് വിശ്വാസത്തിന്റെ പ്രഖ്യാപനം നടത്തും.
ഇന്നത്തെ പ്രദക്ഷിണവീഥികളിൽ വെളിച്ചം വിതറുന്നത് തീവെട്ടികളാണെന്നതും മൂന്നുനോമ്പിന്റെ പ്രത്യേക സവിശേഷതയാണ്.
8.45നു ലദീഞ്ഞ്, ആശിർവാദം.
9.15 ന് ചെണ്ടമേളം.