മൂ​ന്നു​നോമ്പ് ക​രു​ണ​യു​ടെ സ​ന്ദേ​ശം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ

Spread the love

മൂ​ന്ന് നോ​ന്പ് തി​രു​നാ​ൾ സ​മ്മാ​നി​ക്കു​ന്ന​ത് ദൈ​വ​ക​രു​ണ​യു​ടെ സ​ന്ദേ​ശ​മാ​ണെ​ന്ന് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ മൂ​ന്ന് നോ​ന്പി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​കാ​യി​രു​ന്നു മാ​ർ മു​രി​ക്ക​ൻ. യോനാ​പ്ര​വാ​ച​ക​ൻ സ​മ്മാ​നി​ക്കു​ന്ന മാ​ന​സാ​ന്ത​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ദൈ​വ​ത്തി​ന്‍റെ ക​രു​ത​ൽ വ​ള​രെ വ്യ​ക്ത​മാ​യി യോ​നാ പ​റ​ഞ്ഞു​ന​ൽ​കു​ന്നു​ണ്ട്. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളി​ൽ മൂ​ന്ന് നോ​ന്പി​ന് വ​ലി​യ പ്ര​ധാ​ന്യ​മാ​ണു​ള്ള​തെ​ന്നും മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു.