ആണ്ടുവട്ടത്തിൽ ഒരിക്കൽ മാത്രം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങാൻ ആയിരങ്ങൾ. മൂന്നുനോന്പ് തിരുനാളിന്റെ ആദ്യദിനത്തിൽ മാത്രമാണ് കുറവിലങ്ങാട് പള്ളിക്ക് സ്വന്തമായ തിരുശേഷിപ്പ് പരസ്യമായി വണങ്ങാൻ അവസരം ലഭിക്കുന്നത്.
ഇന്നലെ രാവിലെ 8.30ന് ദേവാലയത്തിൽ സൈഡ് അൾത്താരയിലെ പ്രത്യേക മാർത്തോമാ പേടകത്തിലെ പ്രത്യേക അറയിൽ നിന്ന് കുരിശിന്റെ തിരുശേഷിപ്പ് ധൂപാർപ്പണത്തിന് ശേഷം പുറത്തെടുത്ത് പ്രതിഷ്ഠിച്ചു. ഫാ. ജോർജ് നെല്ലിക്കൽ കാർമികത്വം വഹിച്ചു.