മൂന്നുനോന്പ് തിരുനാളിന്റെ ആഘോഷങ്ങൾക്കിടയിൽ ഇരട്ടി മധുരമായി ആർച്ച്പ്രീസ്റ്റിന് വികാരി ജനറാൾ പദവി.
പാലാ രൂപതാ വികാരി ജനറാളായി നിയമിക്കപ്പെട്ട ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന് ആശംസകൾ നേരുന്നതായി തിരുനാൾ സന്ദേശത്തിൽ താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞതോടെയാണ് വിശ്വാസികൾ ആർച്ച്പ്രീസ്റ്റിന് പുതിയ നിയോഗം ലഭിച്ചതായി അറിഞ്ഞത്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ സഹപാഠികൂടിയാണ് മാർ റെമീജിയോസ് ഇഞ്ചനാനി.
റവ.ഡോ. ജോസഫ് തടത്തിലിന്റെ വികാരി ജനറാൾ പദവിയോടെ കുറവിലങ്ങാട് നിന്ന് വികാരി ജനറാൾ പദവിയിലേക്കുന്ന വൈദികർ മൂന്നായി. പാലാ രൂപതയിലെ വികാരി ജനറാൾമാരായ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലും മോണ്‍. ജോസഫ് മലേപറന്പിലിലും കുറവിലങ്ങാട് വികാരിമാരായിരുന്നു.
തിരുനാളിന്റെ സമാപനദിനമായ ഇന്ന് 4.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ആറിന് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം നടക്കും. തുടർന്ന് നാമമധുരം എന്ന പേരിൽ തത്സമയ ക്രിസ്തീയ ഗാനമേള നടക്കും.