വൈ​ദി​ക സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

Spread the love

2019 സെപ്റ്റംബർ 1 ന്, കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വൈ​ദി​ക സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. സം​ഗ​മ​ത്തി​ന്‍റെ ത​ലേ​ദി​ന​മാ​യ ഓ​ഗ​സ്റ്റ് 31 നു ശനിയാഴ്ചയാണ് വൈ​ദി​ക​സം​ഗ​മം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് മു​മ്പ് ന​ട​ത്തി​യി​ട്ടു​ള്ള സ​മ​ർ​പ്പി​ത സം​ഗ​മ​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് വൈ​ദി​ക സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 31 ന് ​വൈ​കു​ന്നേ​രം 5.00 ​ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് സം​ഗ​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് വൈ​ദി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും വൈ​ദി​ക​രും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം മു​ത്തി​യ​മ്മ ഹാ​ളി​ൽ ന​ട​ക്കും. ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്ത് മ​ട​ങ്ങും വി​ധ​മാ​ണ് ക്ര​മീ​ക​ര​ണം.

സി​റോ മ​ല​ബാ​ർ / ലത്തീൻ സ​ഭ​കളിൽ വി​ദേ​ശ​ങ്ങ​ളി​ല​ട​ക്കം വി​വി​ധ രൂ​പ​ത​ക​ളി​ലാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​ക്കാ​രാ​യ നൂ​റി​ലേ​റെ വൈ​ദി​ക​ർ സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. ഒ​ട്ടേ​റെ വൈ​ദി​ക വി​ദ്യാ​ർത്ഥി​ക​ൾ​ക്കൊ​പ്പം അ​ഞ്ച് ബ്ര​ദേ​ഴ്സും ഇ​ട​വ​ക​യി​ൽ നി​ന്ന് വി​വി​ധ മേഖലകളിൽ സേ​വ​നം ചെ​യ്യു​ന്നു.

പാ​ലാ രൂ​പ​ത​യി​ൽ മാ​ത്രം 15 വൈ​ദി​ക​ർ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ൽ​നി​ന്ന് ശു​ശ്രൂ​ഷ ചെ​യ്യു​ന്നു. വി​ൻ​സെ​ൻ​ഷ്യ​ൻ, എ​സ്എ​സ്പി, ഐ​എം​എ​സ്, സ​ലേ​ഷ്യ​ൻ ഡോ​ണ്‍​ബോ​സ്കോ, സി​എം​ഐ, എം​എ​സ്എ​ഫ്എ​സ്, ക്ല​രീ​ഷ്യ​ൻ, എ​സ്ജെ, എം​എ​സ്ടി, ക​പ്പൂ​ച്ചി​ൻ, എ​ച്ച്ജി​എ​ൻ, സി​എ​സ്ടി, ഒ​സി​ഡി, സി​എ​ഫ്ഐ​സി, എം​എ​സ്, ആ​ർ​സി​ജെ, എ​സ്ആ​ർ​എം, സി​എം​എ​സ്എ​ഫ് സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ൽ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​രു​ടെ സ​ജീ​വ നേ​തൃ​ത്വം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

വി​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ശു​ശ്രൂ​ഷ ന​ട​ത്തു​ന്ന വൈ​ദി​ക​ർ ഓ​ഗ​സ്റ്റ് 31 ന് ​ഇ​ട​വ​ക​യി​ലെ​ത്താ​നു​ള്ള ക്രമീകരണങ്ങൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ​ന്യാ​സ​സ​ഭ​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​ർ ഒ​രു​മി​ച്ചെ​ത്തു​ന്ന​ത് ഇ​ട​വ​ക​യു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യ്ക്കും കൂ​ടു​ത​ൽ ശ​ക്തി​പ​ക​രും. വൈ​ദി​ക​രെ​ത്തു​ന്ന​ത് കു​ടും​ബ​ങ്ങ​ളു​ടെ​യും ത​ല​മു​റ​ക​ളു​ടെ​യും സം​ഗ​മ​ത്തി​ന്‍റെ അ​നു​ഭ​വ​വും വീ​ടു​ക​ൾ​ക്കു ല​ഭി​ക്കും. പ​ല കു​ടും​ബ​ങ്ങ​ളും ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ക്കാ​നും ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ൽ, ഫാ. ​ജ​യിം​സ് മാ​ക്കീ​ൽ, ഫാ. ​ജോ​ണ്‍ കൂ​റ്റാ​ര​പ്പി​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് വൈ​ദി​ക സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9495362831.

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വൈ​ദി​ക സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു