മൂന്നുനോമ്പ് തിരുനാളിന് ഇന്നലെ സമാപനമായി
കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ കഴിഞ്ഞ മൂന്നു ദിനങ്ങളിലായി ആത്മീയ ഉണർവേകിയ, മൂന്നുനോമ്പ് തിരുനാളിന് ഇന്നലെ സമാപനമായി. ഇടവകക്കാരുടെ തിരുനാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സമാപനദിനമായിരുന്ന ഇന്നലെ വൻഭക്തജനപ്രവാഹമായിരുന്നു. തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. വലിയപള്ളിയിൽ നിന്നാരംഭിച്ച പ്രദക്ഷിണത്തിൽ മാർ യൗസേപ്പിതാവിന്റെയും ദൈവമാതാവിന്റെയും ഒൗഗേൻ പുണ്യവാളന്റെയും തിരുസ്വരൂപങ്ങളാണ്…