കുറവിലങ്ങാട് മർത്ത്മറിയം ഫൊറോനാ പള്ളിയുടെ പുതിയമുഖമായി “കുറവിലങ്ങാട് ചർച്ച്” പുതിയ മൊബൈൽ ആപ്പ് മൂന്നുനോമ്പ് തിരുനാളിനോട് അനുബന്ധിച്ച പുറത്തിറക്കി. 2015ൽ പുറത്തിറങ്ങിയാ ആപ്പിന്റെ പുതുക്കിയ പതിപ്പാണ് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇന്നലെ പുറത്തിറക്കിയത്. ഫൊറോനാ വികാരി റവ ഡോ ജോസഫ് തടത്തിൽ പുതിയ പതിപ്പിന്റെ മാതൃക ഏറ്റുവാങ്ങി. ഇടവകയിലെ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോ, തത്സമയസംപ്രേഷണങ്ങൾ, സമ്പൂർണ ബൈബിൾ, മുത്തിയമ്മയുടെ നൊവേന മറ്റു പ്രാർത്ഥനകൾ എന്നിവ പുതിയ ആപ്പിന്റെ സവിശേഷതകളാണ്. ഓൺലൈനായി വി കുർബാനക്കും മറ്റു നേർച്ചകൾക്കും പണമടക്കാൻ ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആപ്പ് ലഭിക്കാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കുറവിലങ്ങാട് ചർച്ച് ആപ്പ് ഡൌൺലോഡ് ചെയ്താൽ മതിയാകും. നിലവിൽ പഴയ ആപ്പ് ഉപഗോഗിക്കുന്നവർക്ക് അതുതന്നെ അപ്ഡേറ്റ് ചെയ്താൽ പുതിയ പതിപ്പ് ലഭ്യമാകും. പുതിയ പതിപ്പ് andriod ഫോണുകളിൽ മാത്രമാണ് ലഭ്യമാകുക, ആപ്പിൾ ഫോണുകളിൽ ഉടൻ ലഭിക്കും. ആപ്പിന്റെ പ്രവർത്തങ്ങൾക്ക് അസ്സി. വികാരി റവ ഫാ ജോർജ് ഏട്ടുപറയിൽ, പള്ളിയുടെ മീഡിയ സെൽ അംഗങ്ങളായ റിബിൻ അരഞ്ഞാണിൽ, ടാൻസൺ പൈനാപ്പള്ളിൽ, ജിനു തെക്കേപ്പാട്ടാതേൽ എന്നിവർ നേതൃത്വം നൽകി.