ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച രാവിലെ 6.45ന് പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റി.
കുറവിലങ്ങാട് പള്ളിയിൽ ഇന്ന് (തിങ്കൾ) :
5.00 നു തിരുസ്വരൂപ പ്രതിഷ്ഠ, 5.30, 7.00 ആഘോഷമായ വിശുദ്ധ കുർബാന, 8.30 നു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നു. 8.45 നു അഖണ്ഡജപമാല (ചെറിയ പള്ളിയിൽ), 8.45, 10.30 ആഘോഷമായ വിശുദ്ധ കുർബാന 3.00 നു ആഘോഷമായ വിശുദ്ധ കുർബാന–കുറവിലങ്ങാട് ഇടവകയിലെ നവ വൈദികർ, 5.00 നു ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം –മാർ ജേക്കബ് മുരിക്കൻ, 8.00 നു പ്രദക്ഷിണ സംഗമം ജൂബിലി കപ്പേളയിൽ, 8.45 ലദീഞ്ഞ്, ആശീർവാദം, 9.00. നു നാടകം.
പാർക്കിംഗ് ക്രമീകരണങ്ങൾ:
മൂന്ന് നോമ്പ് തിരുനാളിനെത്തുന്ന തീർത്ഥാടകർക്ക് പാർക്കിംഗിന് വിപുലമായ ക്രമീകരണമൊരുക്കി. ഗതാഗതകുരുക്ക് ഒഴിവാക്കാനായി പോലീസിന്റേയും വോളണ്ടിയേഴ്സിന്റെയും പ്രത്യേക ടീമാണ് സേവനനിരതരായിട്ടുള്ളത്. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മൈതാനം, സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ മൈതാനം, സെന്റ് മേരീസ് ബോയ്സ് എൽപിസ്കൂൾ, സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനം, ദേവമാതാ കോളജ് മൈതാനം എന്നിവിടങ്ങളിൽ പാർക്കിംഗ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം പള്ളിയുടെ പാർക്കിംഗ് മൈതാനങ്ങളിലും പാർക്കിംഗിന് സൗകര്യമുണ്ട്. പള്ളിമേടയുടെ പിൻവശത്തോട് ചേർന്നുള്ള ചെറിയ പാർക്കിംഗ് കേന്ദ്രം വൈദികർക്കായി നീക്കിവെച്ചിരിക്കുന്നു. കലാപരിപാടികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാത്രിയിലും ബുധനാഴ്ച രാത്രിയിലും പാരിഷ് ഹാളിന് മുൻവശം വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല.
കെഎസ്ആർടിസി സവീസ്:
മൂന്നുനോമ്പ് തിരുനാളിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം, പള്ളിക്കവലയിലെ മിനി ബസ് ടെർമിനൽ കേന്ദ്രീകരിച്ച് കെഎസ്ആർടിസി പ്രത്യേക സവീസ് നടത്തും. ഇവിടെ താത്ക്കാലികമായി പ്രവർത്തനം നടത്തുന്ന ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നാണ് സർവീസ് ക്രമീകരിക്കുന്നത്. കോട്ടയം, പാലാ, വൈക്കം കെഎസ്അർടിസി ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. രാത്രി 11വരെ പ്രത്യേക സർവീസ് ഉണ്ടാവും.