കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ പിൽഗ്രിം സെന്റർ ആൻഡ് ആർച്ച് ഡീക്കൻസ് പള്ളിയിൽ ചൊവ്വാഴ്ച ഒരുമണിക്കാണ് .
🐘🐘
പഴയ നിയമത്തിലെ യോനാ പ്രവാചകന്റെ കപ്പൽ യാത്രയെ അനുസ്മരിച്ചാണ് കപ്പൽ പ്രദക്ഷിണം. കടപ്പൂർ നിവാസികളാണ് കപ്പൽ സംവഹിക്കുന്നത്. തലമുറകളായി തുടരുന്ന അവകാശം ആവർത്തിക്കാൻ കഴിയുന്നതിലുള്ള സന്തോഷത്തിലാണ് കാളികാവ്, കൂടല്ലൂർ, രത്നഗിരി ഇടവകകളിൽ ഉൾപ്പെടുന്ന കടപ്പൂർക്കരക്കാർ. 👨
കപ്പൽ സംവഹിക്കുന്ന കടപ്പൂർക്കരക്കാർക്കു ഇടവകയിൽ നിന്ന് പ്രത്യേക അവകാശങ്ങളും നൽകുന്നുണ്ട്. കപ്പൽ പ്രദക്ഷിണത്തിന് ശേഷം കടപ്പൂർ കരക്കാർ വെച്ചൂട്ട് നടത്തുന്നതും പതിവാണ്.
ഒരുമണിക്ക് വികാരി ദേവാലയത്തിനുള്ളിലെത്തി കപ്പൽ സംവഹിക്കാൻ കടപ്പൂരുകാർക്ക് അനുവാദം നൽകി പ്രാർഥിക്കുന്നതോടെയാണ് പ്രദക്ഷിണത്തിന് തുടക്കമാകുന്നത്. വലിയ പള്ളിയുടെ ആനവാതിലിലൂടെ പുറത്തെത്തിക്കുന്ന കപ്പൽ കൊടികളുയർത്തിക്കെട്ടി പള്ളിമുറ്റത്തുകൂടെ യാത്ര ആരംഭിക്കും. തുടർന്ന് ചെറിയപള്ളിയിൽ നിന്നിറങ്ങുന്ന പ്രദക്ഷിണത്തിന് മുന്നിലെത്തി കപ്പൽ ഓട്ടുകുരിശ് ചുംബനം നടത്തും. തുടർന്ന് രണ്ടു പള്ളികളിലെയും പ്രദക്ഷിണത്തിനു മുന്നിലായി നീങ്ങുന്ന കപ്പൽ കുരിശിൻ തൊട്ടിയിലെത്തുന്നതോടെ കടൽക്ഷോഭത്തിന്റെ അനുഭവം സമ്മാനിക്കും. തുടർന്ന് യോനാപ്രവാചകനെ കടൽകണക്കെയുള്ള ജനസാഗരത്തിലേക്ക് എറിയുന്നതോടെ കപ്പൽ ശാന്തമാകും. ഒരു മണിക്കൂറിലധികം വരുന്ന കപ്പൽയാത്ര ശാന്തമായി തിരികെയെത്തി വലിയ പള്ളിയിൽ പ്രവേശിക്കുന്നതോടെ കപ്പൽ പ്രദക്ഷിണത്തിനു സമാപനമാകും