കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ 2018 ജനുവരി 22, 23, 24 തീയതികളിൽ നടക്കുന്ന തിങ്കളാഴ്ച നാലിന് മർത്ത്മറിയം ഫൊറോന പള്ളി യോഗശാലയിൽ നടക്കും.
മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ പാലാ ആർഡിഒ ഡിസംബർ 23 ന് വിളിച്ചുചേർത്ത യോഗം നിർദേശിച്ച പ്രവർത്തനങ്ങളുടെ അവലോകനമാണു നടത്തുന്നത്. യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പള്ളി അധികാരികളും പങ്കെടുക്കും. യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. മർത്ത്മറിയം ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തിൽ, പാലാ ആർഡിഒ അനിൽ ഉമ്മൻ, വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് എന്നിവർ ചർച്ചയ്ക്കു നേതൃത്വം നൽകും. യോഗം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ബന്ധപ്പെട്ട എല്ലാ ഓഫീസുകൾക്കും കൈമാറിയിട്ടുള്ളതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
ഉത്സവമേഖലയായി പ്രഖ്യാപിച്ചു:
കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിനോടനുബന്ധിച്ച് 22 മുതൽ 24 വരെ പളളിയുടെ മൂന്നു കിലോ മീറ്റർ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി പ്രഖ്യാപിച്ചു