പേമാരിയും നിലയില്ലാത്ത ജലപ്രളയവുംമൂലം കേരളസംസ്ഥാനം നേരിടുന്ന ഗുരുതരമായ അപകടാവസ്ഥയിൽ നിന്നും മോചനം ലഭിക്കുവാൻ പ്രാർത്ഥനയുമായി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ അഖണ്ഡ ജാഗരണ പ്രാർത്ഥനയിൽ ആയിരങ്ങൾ പങ്കുചേർന്നു. ഇന്നലെ വൈകുന്നേരം മൂന്നു മണിക്കാരംഭിച്ച അഖണ്ഡ പ്രാർത്ഥനായജ്ഞം ഇന്ന് രാവിലെ 5.30 നു ദിവ്യബലിയോടെ സമാപിച്ചു. രാത്രി 10 മണിക്ക് ആർച്ച് പ്രീസ്റ്റ് ഡോ. ജോസഫ് തടത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ എല്ലാ വൈദികരുടെയും സഹകാർമ്മികത്വത്തിൽ വിശുദ്ധകുർബാന അർപ്പിച്ചു.
സംസ്ഥാനത്ത് ആകെ 1155 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷത്തിലധികം ആളുകളാണ് ഇപ്പോൾ ഉള്ളത്. വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.
പത്തനംതിട്ടയിലും തൃശ്ശൂരിലും (ചാലക്കുടി), എറണാകുളം റൂറലിലും (ആലുവ) രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്കാന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
അടിയന്തര സഹായത്തിന് ഇവരെ ബന്ധപ്പെടാവുന്നതാണ്.
അടിയന്തര സഹായത്തിന് ഇവരെ ബന്ധപ്പെടാവുന്നതാണ്.
കോട്ടയം കലട്രേറ്റ് : 0481 2304800, 9446562236
താലൂക്ക് കൺട്രോൾ റൂമുകൾ :
കോട്ടയം:- 0481 2568007
മീനച്ചിൽ: 0482 2212325
വൈക്കം: 04829 231331
കാഞ്ഞിരപ്പള്ളി :0482 8202331
ചങ്ങനാശ്ശേരി: 0481 2420037
പത്തനംതിട്ട :-
ഡിഐജി, എ പി ബറ്റാലിയന് – 9497998999
കമാന്‍ഡന്റ് കെ എ പി 3,ബറ്റാലിയന് – 9497996967
ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട -9497996983
തൃശ്ശൂര്‍ റൂറല്‍ (ചാലക്കുടി):-
ജില്ലാ പോലീസ് മേധാവി, തൃശ്ശൂര്‍ റൂറല്‍ – 9497996978
ഡിവൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച് – 9497990083
ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്മെന്റ് – 9497981247
എറണാകുളം റൂറല്‍ :-
ജില്ലാ പോലീസ് മേധാവി, എറണാകുളം റൂറല്‍
(ആലുവ) – 9497996979
ഡിവൈ.എസ്.പി. സ്പെഷ്യല്‍ ബ്രാഞ്ച് – 9497990073
സംസ്ഥാനത്തെ പ്രളയദുരന്തം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നേറുന്നു. വിവിധ വകുപ്പുകള്‍ക്കൊപ്പം സൈനിക വിഭാഗങ്ങള്‍ക്കുമൊപ്പം പോലീസും പൂര്‍ണ്ണമായും രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളിലാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെവരെയുള്ള 35000 ത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
അടിയന്തര സഹായത്തിന് കൂടുതൽ ഫോൺ നമ്പരുകൾ:
പത്തനംതിട്ട – +918078808915 (Whatsapp) / 0468-2322515/2222515
ഇടുക്കി – +919383463036 (Whatsapp) / 0486-233111/2233130
കൊല്ലം – +919447677800 (Whatsapp) / 0474-2794002
ആലപ്പുഴ – +919495003640 (Whatsapp) / 0477-2238630
കോട്ടയം – +919446562236 (Whatsapp) / 0481 – 2304800
എറണാകുളം – +917902200400 (Whatsapp) / 0484-2423513/2433481