കുറവിലങ്ങാട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സൗകര്യം ഏർപ്പെടുത്തും

Spread the love

പ്രളയദുരിത മേഖലകളിൽ കൈതാങ്ങുവാൻ നാടാകെ ഒന്നിച്ചുനീങ്ങുവാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ, സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. ആവശ്യമെങ്കിൽ കുറവിലങ്ങാട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സൗകര്യം ഏർപ്പെടുത്തും.

ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും ചേർന്ന് 22 നു ബുധനാഴ്ച പഞ്ചായത്തിലെ എല്ലാ വീടുകളിൽനിന്നും ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം നടത്തും. രണ്ടുദിവസത്തെ വരുമാനം സംഭാവനയായി നൽകണമെന്നാണ് പഞ്ചായത്തിന്റെ അഭ്യർത്ഥന.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ അധ്യക്ഷത വഹിച്ച യോഗം മോൻസ് ജോസപ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഡോ. ജോസഫ് തടത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം സഖറിയാസ് കുതിരവേലിൽ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ സിബി മാണി തുടങ്ങിയവർ പങ്കെടുത്തു.