2019 ജനുവരി 26, 27 തീയതികളിൽ സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ, സിറോ മലബാർ സഭാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനം നടത്തും.
ജനുവരി 26 ശനിയാഴ്ച വൈകുന്നേരം 6.15 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സ്വീകരണം. തുടർന്ന് ജപമാല പ്രദക്ഷിണം. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ശ്ലൈഹിക ആശീർവാദം നൽകും. 7.30 ന് പള്ളിയോഗം.
ജനുവരി 27 ഞായറാഴ്ച രാവിലെ 8.30ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിവിധ ഭക്തസംഘടനാ ഭാരവാഹികളെ നേരിൽക്കാണും. 10.00 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ എന്നിവരോടൊപ്പം ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും.
“കുറവിലങ്ങാട്ടെ മരിയൻ പ്രത്യക്ഷീകരണങ്ങൾ”, ‘കുറവിലങ്ങാട് ഉറവയും ഉറവിടവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പതിപ്പ് എന്നീ പുസ്തകങ്ങളുടെ പ്രകാശനം മേജർ ആർച്ച്ബിഷപ് കദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.
3.00 ന് കൂടുംബകൂട്ടായ്മാ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്ത് മേജർ ആർച്ച്ബിഷപ് കദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകും.