കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന പള്ളി ഇടവകയിൽ ആഘോഷിക്കും.
ജനുവരി13 ഞായർ 6.45 ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന.
8.45നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാർ ആന്റണി കരിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് നസ്രാണി മഹാസംഗമത്തിന്റെ ലോഗോപ്രകാശനം അദ്ദേഹം നിർവഹിക്കും.
2.30ന് നസ്രാണി മഹാസംഗമത്തിന്റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം കാനഡയിലെ മിസിസാഗാ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസ് കല്ലുവേലിൽ നിർവഹിക്കും. തുടർന്ന് കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം.
4.30ന് മാർ ജോസ് കല്ലുവേലിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും
വിവിധ സോണുകളിലെ തിരുന്നാൾ ദിവസങ്ങൾ:
14 തിങ്കൾ സാന്തോം സോൺ
15 ചൊവ്വാ വിശുദ്ധ അൽഫോൻസാ സോൺ
16 ബുധൻ വിശുദ്ധ കൊച്ചുത്രേസ്യാ സോൺ
17 വ്യാഴം സെന്റ് ജോസഫ് സോണ്‍ എന്നിങ്ങനെയാണ് ദേശത്തിരുനാളുകൾ.
18 വെള്ളി ഇടവകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടാക്സി സ്റ്റാൻഡുകളിലും നിന്ന് കഴുന്ന് പ്രദക്ഷിണം.
ദേശത്തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30നും 6.30നും വിശുദ്ധ കുർബാന. 7.20ന് ലദീഞ്ഞ്, വിശുദ്ധ കുർബാന. തുടർന്ന് കഴുന്ന് വെഞ്ചരിച്ച് നൽകും.
വൈകുന്നേരം 7.30ന് കഴുന്ന് പ്രദക്ഷിണങ്ങൾ ചെറിയ പള്ളിയിൽ എത്തിച്ചേരും