കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ജനുവരി 13 ഞായർ മുതൽ 20 ഞായർ വരെ ദേശത്തിരുനാളുകളും പത്താംതീയതി തിരുനാളും ആചരിക്കും.
13 ഞായർ 6.45 ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന.
8.45നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാർ ആന്റണി കരിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. നസ്രാണി മഹാസംഗമത്തിന്റെ ലോഗോപ്രകാശനം അദ്ദേഹം നിർവഹിക്കും.
2.30ന് നസ്രാണി മഹാസംഗമത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം കാനഡയിലെ മിസിസാഗാ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസ് കല്ലുവേലിൽ നിർവഹിക്കും. തുടർന്ന് കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം.
4.30ന് മാർ ജോസ് കല്ലുവേലിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും
14 തിങ്കൾ സാന്തോം സോൺ,
15 ചൊവ്വാ വിശുദ്ധ അൽഫോൻസാ സോൺ,
16 ബുധൻ വിശുദ്ധ കൊച്ചുത്രേസ്യാ സോൺ,
17 വ്യാഴം സെന്റ് ജോസഫ് സോണ്‍ എന്നിങ്ങനെയാണ് ദേശത്തിരുനാളുകൾ.
18 വെള്ളി ഇടവകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടാക്സി സ്റ്റാൻഡുകളിലും നിന്ന് കഴുന്ന് പ്രദക്ഷിണം.
ദേശത്തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30നും 6.30നും വിശുദ്ധ കുർബാന. 7.20ന് ലദീഞ്ഞ്, വിശുദ്ധ കുർബാന. തുടർന്ന് കഴുന്ന് വെഞ്ചരിച്ച് നൽകും.
വൈകുന്നേരം 7.30ന് കഴുന്ന് പ്രദക്ഷിണങ്ങൾ ചെറിയ പള്ളിയിൽ എത്തിച്ചേരും.
ജനുവരി 19 ശനിയും 20 ഞായറും തീയതികളിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താംതീയതി തിരുനാൾ ആഘോഷിക്കും.
19 ശനി 5.30 നും 7.00 നും 8.30 നും വിശുദ്ധ കുർബാന. 8.30 ന് തിരുസ്വരൂപ പ്രതിഷ്ഠ.
5.00 ന് തിരുനാൾ റാസ. 7.00 ന് പ്രദക്ഷിണം.
20 ഞായർ 5.30, 7.00, 8.45, 11.00 – വിശുദ്ധ കുർബാന. വൈകുന്നേരം 4.30 ന് റവ.ഡോ. ഡൊമിനിക് വെച്ചൂർ തിരുനാൾ കുർബാനയർപ്പിക്കും. 6.00ന് പ്രദക്ഷിണം.
🙏🙏🙏🙏🙏
തിരുനാളുകളുമായി ബന്ധപ്പെട്ട് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ (ജനറൽ കണ്‍വീനർ), സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പള്ളിൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷ്യൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ഇടവക പ്രമോഷൻ കൗണ്‍സിൽ ജനറൽ കോ-ഓർഡിനേറ്റർ ഡോ. ജോയി ജേക്കബ്, കുടുംബകൂട്ടായ്മാ ജനറൽ ലീഡർ ബിജു താന്നിയ്ക്കതറപ്പിൽ, സോണ്ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ സിറിയക് കരികുളം, ഇമ്മാനുവൽ നിധീരി, സുനിൽ ഒഴുക്കനാക്കുഴി, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തുന്നു.
💒💒💒⛪️⛪️⛪️
പത്താതീയതി തിരുനാളിനെത്തുടർന്ന് പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണത്തിന് തുടക്കമാകും. 26ന് അർക്കദിയാക്കോന്മാരുടെ ശ്രാദ്ധം.
സഭൈക്യവാരത്തിൽ 4.30 ന് വിവിധ കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിൽ ജപമാല, 5.00 ന് വിശുദ്ധ കുർബാന. തുടർന്ന് വിവിധ സഭകളിൽ നിന്നുള്ള വൈദികരുടെ കാർമികത്വത്തിൽ ധൂപപ്രാർഥന.