ദനഹാതിരുന്നാൾ ദിനമായ ഇന്നലെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ കുറവിലങ്ങാട്ടുപള്ളിയിൽ രാവിലെ 8.45 നു വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി… അൾത്താരയോട് ചേർന്നാവണം വ്യക്തിജീവിതം വളർത്തേണ്ടതെന്നും ഞായറാഴ്ച ആചരണം വിശ്വാസിസമൂഹത്തിന്റെ ഭക്തകൃത്യങ്ങളിൽ പ്രധാനമാണെന്നുംബിഷപ് മാർ സ്രാമ്പിക്കൽ കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് തുടങ്ങുന്ന സീറോ മലബാർ സഭാ സിനഡിനെ മുത്തിയമ്മയുടെ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായും പറഞ്ഞു. കുറവിലങ്ങാട് ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും വിളനിലമാണെന്നും മാർ ജോസഫ്സ്രാമ്പിക്കൽ പറഞ്ഞു.
സഹവികാരി ഫാ. മാണി കൊഴുപ്പൻകുറ്റി സഹകാർമ്മികനും ക്രിസ്റ്റോ ജീസ് വടക്കേക്കര അൾത്താരശുശ്രൂഷിയുമായി.