കുറവിലങ്ങാട് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

Spread the love

019 ഫെബ്രുവരി 11, 12, 13 തീയതികളിൽ (അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ) കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ തിരുനാളിനു മുന്നോടിയായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ഇന്നലെ പള്ളിമേടയിൽ ചേർന്ന അവലോകനയോഗം ചർച്ച ചെയ്തു.

🤩തിരുനാൾ ദിവസങ്ങളിൽ കുറവിലങ്ങാട് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു.🥳
🏵മിനി സിവിൽ സ്‌റ്റേഷനിൽ കൺട്രോൾ റൂം തുറക്കും.
🏵കെ.എസ്.ടി.പി. ശനിയാഴ്ച കൊണ്ട് ക്രമീകരണങ്ങൾ പൂർത്തിയാക്കും. നടപ്പാതയുടെ സ്ലാബുകൾ സ്ഥാപിക്കാത്തത് ഇന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ പരിശോധിക്കും.
ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
💡പ്രദക്ഷിണം കടന്നുപോകുന്ന കുര്യനാട് – പകലോമറ്റം, തോട്ടുവ – കുറവിലങ്ങാട് റോഡുകളിലെ തെരുവ് വിളക്കുക്കൾ പൂർണ്ണമായും പ്രകാശിപ്പിച്ചു.
🐉🐲ബൈപ്പാസ് റോഡിലെ കാട് വെട്ടിത്തെളിച്ചു.
ഇടയാലി-നരിവേലി റോഡ് വീതികൂട്ടി ടാറിങ് നടത്തി.
വൺവേ സംവിധാനത്തിലായിരിക്കും ബൈപ്പാസ് റോഡിൽ ഗതാഗതം.
🚥വൈക്കം – പാലാ ബസുകൾ പള്ളിക്കവലയിലെ ബസ് ടെർമിനലിൽ എത്തുന്നുണ്ടോന്ന് വാഹനവകുപ്പും പോലീസും പരിശോധന നടത്തും. 🚌പഞ്ചായത്ത് ബസ് സ്റ്റാൻഡിന് മുമ്പിൽ കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ നൂറ് മീറ്റർ മുമ്പോട്ടു മാറി നിർത്തും. തെക്ക് ഭാഗത്തേക്ക് പോകുന്ന ബസുകൾ കോഴാ കവലയിൽനിന്ന് നൂറ് മീറ്റർ മുമ്പോട്ടുമാറി യാത്രക്കാരെ കയറ്റിയിറക്കും.
👨‍🔬കുറവിലങ്ങാട് താലൂക്ക് ആശുപത്രി ഡോക്ടർമാരുൾപ്പെട്ട മെഡിക്കൽ ടീം പള്ളിയിൽ പ്രവർത്തിക്കും.
🚑 ആംബുലൻസ് സൗകര്യവും ഉണ്ടാകും. 🚌12-ന് ചൊവാഴ്ച കടപ്പൂർക്ക് പ്രത്യേക ബസ് സർവീസ് കെ.എസ്.ആർ.ടി.സി. നടത്തും. കെ.എസ്.ആർ.ടി.സി. പള്ളിക്കവലയിൽ താത്കാലിക ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിപ്പിക്കും. നിരോധിത ലഹരിമരുന്നുകളുടെ വിൽപ്പന തടയും.
🐘ആന എഴുന്നുള്ളിപ്പിനുളള സുരക്ഷ മൃഗസംരക്ഷണ വകുപ്പ് നടത്തും.
🚒🏎അഗ്നിരക്ഷാസേനയുടെ സേവനം ഉണ്ടാകും.
👮‍♂️വൈക്കം ഡിവൈ.എസ്.പി.യുടെ നിയന്ത്രണത്തിൽ നാല് സി.ഐ.മാരും 22 എസ്.ഐ.മാരും 160 പോലീസുകാരുടെയും സേവനം ഉണ്ടാകും.
🚗🚕സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹൈസ്‌കൂൾ, ദേവമാതാ കോളേജ് റോഡ്, എൽ.പി. ഗേൾസ് സ്‌കൂൾ എന്നിവടങ്ങളിലാണ് പാർക്കിങ്.
പള്ളിക്കവലയിൽ നിലവിൽ തമ്പടിച്ചിട്ടുള്ള യാചകരെ ഒഴിവാക്കും.
💹തടസ്സം കൂടാതെ വൈദ്യുതി വിതരണം നടത്തും…….

മോൻസ് ജോസഫ് എം.എൽ.എ. അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു. പാ​ലാ ആ​ർ​ഡി​ഒ അ​നി​ൽ ഉ​മ്മ​ൻ, ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ലി​ല്ലി മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്റ് തോ​മ​സ് ടി. ​കീ​പ്പു​റം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ പി.​സി. കു​ര്യ​ൻ (കുറവിലങ്ങാട്), ആ​ൻ​സ​മ്മ സാ​ബു (മരങ്ങാട്ടുപള്ളി), ബി​നോ​യി ചെ​റി​യാ​ൻ, ജോൺ​സ​ൺ കൊ​ട്ടു​കാ​പ്പി​ള്ളി (ഞീഴൂർ), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ൻ​സി ജോ​സ്, ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാതിരിമല, കുറവിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി റെജി, പഞ്ചായത്തംഗങ്ങളായ സിബി മാണി, ജോർജ് ജി. ചെന്നേലി, മിനിമോൾ ജോർജ്, സോഫി സജി, ഷൈജു പാവുത്തിയേൽ, പി.എൻ മോഹനൻ, ആലീസ് തോമസ്, ബിജു ജോസഫ്, സജി ജോസഫ്, ത്രേസ്യാമ്മ ജോർജ് എന്നിവരും വി​വി​ധ ഡിപ്പാർട്‌മെന്റുകളിലെ ഉ​ദ്യോ​ഗ​സ്ഥരും പ​ങ്കെ​ടു​ത്തു.

കുറവിലങ്ങാട് ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകുറവിലങ്ങാട് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു