കുറവിലങ്ങാട് കർമ്മലീത്താമഠവും സെന്റ് മേരീസ് ഗേൾസ് എൽ പി സ്കൂളും ഒപ്പത്തിനൊപ്പം ശതാബ്ദിയിലെത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി 1919 ഫെബ്രുവരി 12 നാണ് ജപമാല രാഞ്ജിയുടെ പേരിൽ, ബഹു. പുരയ്ക്കൽ തോമ്മാ കത്തനാർ കുറവിലങ്ങാട് പള്ളിയുടെ വികാരിയായിരിക്കുമ്പോൾ ഈ മഠം സ്ഥാപിതമായത്. മഠം സ്ഥാപനത്തിനോടൊപ്പം പെൺകുട്ടികൾക്കായി രണ്ടു ക്ലാസ്മുറികളും തുടങ്ങി. ഇതാണ് ഒപ്പം ശതാബ്ദി ആഘോഷിക്കുന്ന സെന്റ് മേരീസ് ഗേൾസ് എൽ പി സ്കൂൾ. ഇപ്പോൾ കർമ്മലീത്താമഠ (സെന്റ് മേരീസ് കോൺവെന്റ്) ത്തിനോടനുബന്ധിച്ചുള്ള ഗേൾസ് ഹൈസ്കൂൾ, ഗേൾസ് എൽ പി സ്കൂൾ, നഴ്സ്സറി സ്കൂൾ, നവോദയ ബുക്ക് സെന്റർ, സെന്റ് മേരീസ് ഗേൾസ് ഹോസ്റ്റൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ കുറവിലങ്ങാടിന്റെ പുരോഗതിക്ക് നിർണ്ണായകപങ്ക് വഹിക്കുന്നു. ഇടവകയുടെ പെണ്പള്ളിക്കൂടങ്ങളുടെ നടത്തിപ്പിലും വിജയക്കുതിപ്പിലും നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള കുറവിലങ്ങാട് കർമ്മലീത്ത മഠം നാടിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചതിന്റെ ശതാബ്ദിയാണ് പിന്നിടുന്നതെന്നതിനാൽ നാടിന്റെ ഒന്നാകെയുള്ള ആഘോഷമാണിത്. ഇടവകയുടെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ വളർച്ചയുടെ പടവുകളിലെല്ലാം കർമ്മലീത്ത സന്യാസിനിമാരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
കർമ്മലീത്താമഠത്തിന്റെ ശതാബ്ദിയാഘോഷവും സമ്മേളനവും ഫെബ്രുവരി 9 ന് ശനിയാഴ്ച നടക്കും. ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയർപ്പണം നടക്കും. പാലാ രൂപത വികാരി ജനറാൾ മോണ്. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സെന്റ് ആൻസ് ആശ്രമം പ്രിയോർ ഫാ. സാജൻ തെക്കേമറ്റപ്പള്ളിൽ സിഎംഐ, വിൻസെൻഷ്യൻ സുപ്പീരിയർ ഫാ. ആന്റണി തച്ചേത്തുകുടി, ക്ലരീഷ്യൻ സുപ്പീരിയർ ഫാ. ജോസ് പുളിൻകുന്നേൽ എന്നിവർ സഹകാർമ്മികരാകും. തുടർന്ന് സ്നേഹവിരുന്ന്