കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്ന്നോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും.💒
🔔തിരുന്നാൾ പ്രോഗ്രാം🔔
✝️ഫെബ്രുവരി 10 (ഞായർ) രാവിലെ 6.45നു വികാരി ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും. 8.45 നു ഫാ. ജോണ്‍ കൂറ്റാരപ്പിള്ളിലും 11ന് സഹവികാരി ഫാ. തോമസ് കുറ്റിക്കാട്ടും 4.30ന് ഫാ. സെബാസ്റ്റ്യൻ ചാമക്കാലായും വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
✝️ഫെബ്രുവരി 11(തിങ്കൾ) രാവിലെ 5.00ന് തിരുസ്വരൂപ പ്രതിഷ്ഠ.
5.30ന് സഹവികാരി ഫാ.മാണി കൊഴുപ്പൻകുറ്റിയും
7.00ന് സഹവികാരി ഫാ.ജോർജ് നെല്ലിക്കലും വിശുദ്ധ കുർബാനയർപ്പിക്കും.
8.30ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാനയർപ്പിക്കും.
തുടർന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കും.
10.30ന് സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിലും
3 .00 ന് വടവാതൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. തോമസ് തെക്കേടത്തും
5.00ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനും വിശുദ്ധ കുർബാനയർപ്പിക്കും.
8.00ന് പ്രദക്ഷിണം.
8.30ന് ജൂബിലികപ്പേളയിൽ പ്രദക്ഷിണസംഗമം
8.45ന് ലദീഞ്ഞ്, ആശിർവാദം.
9.15ന് ചെണ്ടമേളം.
⛪️ചെറിയ പള്ളിയിൽ >>രാവിലെ 8.45 മുതൽ അഖണ്ഡജപമാല.
✝️ഫെബ്രുവരി 12 (ചൊവ്വ) രാവിലെ 5.30ന് സഹവികാരി ഫാ. മാത്യു വെണ്ണായപ്പിള്ളിലും
7.00ന് പാലാ രൂപതയിലെ നവവൈദികരും,
8.30ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേലും
10.30ന് തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാർ കൂറിലോസും വിശുദ്ധ കുർബാനയർപ്പിക്കും.
1.00ന് യോനാപ്രവാചന്റെ കപ്പൽ യാത്ര സ്മരണകളുയർത്തി ചരിത്രപ്രസിദ്ധമായ കപ്പൽപ്രദക്ഷിണം
3.00നു പാലാ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് കുഴിഞ്ഞാലിലും
4.30ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോണ്‍. തോമസ് പാടിയത്തും
6.00ന് പാലാ രൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ വേത്താനത്തും
8.00ന് ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കലും വിശുദ്ധ കുർബാനയർപ്പിക്കും.
9.30ന് ബാൻഡ് ഡിസ്പ്ളേ
✝️ഫെബ്രുവരി 13 (ബുധൻ) രാവിലെ 5.30ന് സ്പെഷ്ൽ കണ്‍ഫെസർ ഫാ. ജോർജ് നിരവത്തും
7.00ന് പാലാ രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിലും
8.30ന് ഫാ. ആന്റണി തച്ചേത്ത്കുടിയും
10.30ന് ഫാ. സാജൻതെക്കേമറ്റപ്പള്ളി സിഎംഐയും
2.00ന് ഫാ. രാജീവ് തെന്നാട്ടിലും
3.00നു ഫാ. ജോസ് പുളിൻകുന്നേലും
4.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി ഭാഷയിലും വിശുദ്ധ കുർബാനയർപ്പിക്കും.
6.00ന് പ്രദക്ഷിണം ജൂബിലി കപ്പേളയിലേക്ക്.
8 .00ന് ബാൻഡ് ഡിസ്പ്ളേ, തിരുന്നാൾ സമാപനം.