കൃ​ത​ജ്ഞ​താസമർപ്പണവും പൊതുസമ്മേളനവും നടന്നു

Spread the love

 

 

കുറവിലങ്ങാട് ഇടവക ദേവാലയത്തിന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയും, ഇടവക വികാരിയ്ക്ക് ആര്‍ച്ച്പ്രീസ്റ്റ് പദവിയും ലഭിച്ചതിന് കുറവിലങ്ങാട് ഇ​ട​വ​ക​സമൂഹം ഇടവകദേവാലയത്തിൽ കൃ​ത​ജ്ഞ​തസമർപ്പണം നടത്തി. തുടർന്ന് പൊതുസമ്മേളനവും നടന്നു. മെത്രാന്മാരും വൈ​ദി​ക​രു​മ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് കൃ​ത​ജ്ഞ​താ​മ​ല​രു​ക​ളു​മാ​യി ദേവാലയത്തിൽ സം​ഗ​മി​ച്ച​ത്. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ഒ​രു ഇ​ട​വ​ക​യ്ക്കും ഇ​ട​വ​ക വി​കാ​രി​യ്ക്കും ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത പ​ദ​വി നേ​ടി​യ​തി​നാ​ണ് ഇ​ട​വ​കസമൂഹം ഒ​രു​മി​ച്ച് ദൈ​വ​സ​ന്നി​ധി​യി​ൽ ന​ന്ദി ചൊ​ല്ലി​യ​ത്. താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റെ​മിജിയോസ് ഇ​ഞ്ച​നാ​നി​യി​ൽ കൃ​ത​ജ്ഞ​താ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. പാ​ലാ രൂ​പ​ത​യി​ലെ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ, മോ​ണ്‍. ഏ​ബ്രഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, വി​വി​ധ ഫൊ​റോ​ന വി​കാ​രി​മാ​ർ, ഇ​ട​വ​ക​ വൈ​ദി​ക​ർ, ആ​ർ​ച്ച്പ്രീ​സ്റ്റി​ന്‍റെ സ​ഹ​പാ​ഠി​ക​ളാ​യ വൈ​ദി​ക​ർ എ​ന്നി​വ​ർ കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി.

നൂ​റ്റാ​ണ്ടു​ക​ളാ​യി കു​റ​വി​ല​ങ്ങാ​ട് പു​ല​ർ​ത്തു​ന്ന വി​ശ്വാസ​പാ​രമ്പ​ര്യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​തെന്ന് കൃ​ത​ജ്ഞ​താ​ബ​ലി​മധ്യേ നൽകിയ സന്ദശത്തിൽ മാ​ർ റെ​മിജിയോസ് ഇ​ഞ്ച​നാ​നി​യി​ൽ പറഞ്ഞു. ആ​ഗോ​ള​സ​ഭ​യു​ടെ പു​ളി​മാ​വാ​ണ് കു​റ​വി​ല​ങ്ങാ​ട്. പീ​ഠ​ത്തി​ൽ തെ​ളി​ച്ച് വച്ചി​ട്ടു​ള്ള വി​ള​ക്കാ​ണ് കു​റ​വി​ല​ങ്ങാ​ടി​ന്‍റെ മ​രി​യ ഭ​ക്തി. പു​തി​യ പ​ദ​വി​ക​ൾ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​വും കു​റ​വി​ല​ങ്ങാ​ടി​ന് സ​മ്മാ​നി​ക്കു​ന്ന​താ​യി ആ​ർ​ച്ച്പ്രീ​സ്റ്റി​ന്‍റെ സ​ഹ​പാ​ഠി​കൂ​ടി​യ​യ മാ​ർ റെ​മിജിയോസ് ഇ​ഞ്ച​നാ​നി​യി​ൽ പ​റ​ഞ്ഞു.

കൃ​ത​ജ്ഞ​താ​ബ​ലി അർപ്പണത്തെത്തുടർന്ന് പാരീഷ് ഹാളിൽ പൗരസ്വീകരണം നടന്നു. കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക​​യ്ക്ക് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ പ​​ദ​​വി​​യും വി​​കാ​​രി​​ക്ക് ആ​​ർ​​ച്ച്പ്രീ​​സ്റ്റ് പ​​ദ​​വി​​യും ല​​ഭി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ത്തി​​യ പൗ​​ര​​സ്വീ​​ക​​ര​​ണ​​ത്തി​​ൽ പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വഹിച്ചു. ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ വി​​കാ​​രി​​ക്കു ല​​ഭി​​ച്ച ആ​​ർ​​ച്ച്പ്രീ​​സ്റ്റ് പ​​ദ​​വി ന​​സ്രാ​​ണി പാ​​ര​​മ്പ​​ര്യ​​ത്തി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പാ​​ണെ​​ന്ന് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പറഞ്ഞു. കു​​റ​​വി​​ല​​ങ്ങാ​​ടി​​നെ മാ​​റ്റി​​നി​​ർ​​ത്തി ന​​സ്രാ​​ണി​​ക​​ൾ​​ക്ക് ച​​രി​​ത്ര​​മി​​ല്ലെ​​ന്നും സം​​ശു​​ദ്ധ​​മാ​​യ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ ഉ​​ട​​മ​​യാ​​ണ് പ്ര​​ഥ​​മ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ലെ​​ന്നും മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.

ജോ​​സ് കെ. ​​മാ​​ണി എം​​പി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, താ​​മ​​ര​​ശേ​​രി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ റെ​​മി​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, എം​​എ​​ൽ​​എ​​മാ​​രാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ്, സു​​രേ​​ഷ് കു​​റു​​പ്പ് , റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, സഹവി​​കാ​​രി ഫാ. ​​കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ, പ്ര​​ഫ. ബാ​​ബു ന​​മ്പൂ​​തി​​രി, ടി.​​ആ​​ർ. ഗോ​​വി​​ന്ദ​​ൻ​​കു​​ട്ടി നാ​​യ​​ർ, ​​അ​​നി​​ൽ​​കു​​മാ​​ർ കാ​​ര​​യ്ക്ക​​ൽ, സി.​​ഡി. സി​​ബി, പി.​​എ​​ൻ. മോ​​ഹ​​ന​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​സി കു​​ര്യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഉ​​ഴ​​വൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലി​​ല്ലി മാ​​ത്യു, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ആ​​ൻ​​സ​​മ്മ സാ​​ബു (മരങ്ങാട്ടുപിള്ളി), ബി​​നോ​​യി ചെ​​റി​​യാ​​ൻ (കാണക്കാരി), ജോ​​ണ്‍​സ​​ണ്‍ കൊ​​ട്ടു​​കാ​​പ്പി​​ള്ളി (ഞീഴൂർ), ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ആ​​ൻ​​സി ജോ​​സ്, വി​​വി​​ധ സാ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

ഇ​​ട​​വ​​ക​​യു​​ടെ പ​​ദ​​വി​​ക്കാ​​യി നേ​​തൃ​​ത്വം ന​​ൽ​​കി​​യ പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന് പൗ​​രാ​​വ​​ലി​​യു​​ടെ ഉ​​പ​​ഹാ​​രം ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ സ​​മ്മാ​​നി​​ച്ചു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ പ്ര​​ഥ​​മ ആ​​ർ​​ച്ച് പ്രീ​​സ്റ്റി​​നു​​ള്ള പൗ​​രാ​​വ​​ലി​​യു​​ടെ ഉ​​പ​​ഹാ​​രം ജോ​​സ് കെ. ​​മാ​​ണി എം​​പി സ​​മ്മാ​​നി​​ച്ചു.

കൃ​ത​ജ്ഞ​താസമർപ്പണവും പൊതുസമ്മേളനവും നടന്നു

 

https://www.facebook.com/KuravilangadChurchOfficial/videos/2170405106408345/

 

 

 

https://www.facebook.com/KuravilangadChurchOfficial/videos/375847409665341/

 

https://www.facebook.com/media/set/?set=a.2006733696091391&type=3