ഭവനനിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നു

Spread the love

ഭൂരഹിത / ഭവന രഹിതരായ എട്ട് കുടുംബങ്ങൾക്കായുള്ള ഭവനനിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നു. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന ന​സ്രാ​ണി മഹാസംഗമത്തിന്റെ സ്മാരകമായിട്ടാണ് ഭൂരഹിതർക്ക് വീടുകൾ നിർമ്മിച്ചുനൽകുന്നത്. അ​ഷ്ട​ഭ​വ​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മെയ് 17 ന് നിർവഹിച്ചിരുന്നു. ഇ​ട​വ​കാം​ഗ​മാ​യ ജോ​സ​ഫ് പുതിയിടം ദാ​ന​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് വീ​ടു​ക​ളു​ടെ നി​ര്‍​മ്മാണം പുരോഗമിക്കുന്നത്.

ഫൗണ്ടേഷൻ പണികൾ പൂർത്തീകരിച്ചതിനെത്തുടർന്ന് വീടുകളുടെ കട്ടിളവെപ്പ് നടത്തി. ഭ​വ​ന​നി​ര്‍​മ്മാ​ണ പ​ദ്ധ​തി​യു​ടെ​യും ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ​യും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട് കട്ടിളവെപ്പ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. .

മഹാസംഗമം കൺവീനർ റ്റി.റ്റിമൈക്കിൾ, യൂണിറ്റ് പ്രസിഡന്റുമാരായ സിബി ഓലിക്കൽ, ബിജു കോയിക്കൽ, ഷാജി പുതിയിടം, ബീനാ റോയി പുത്തൻ കണ്ടത്തിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഭവന രഹിതരായ എട്ട് കുടുംബങ്ങൾക്കായുള്ള ഭവനനിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നു