കുറവിലങ്ങാട് മരിയന്‍ കണ്‍വന്‍ഷനിലേക്ക് ഭക്തസാഗരം ഒഴുകിയെത്തുന്നു

Spread the love

മരിയന്‍ കണ്‍വന്‍ഷന്‍ രണ്ട് ദിനം പിന്നിട്ടപ്പോള്‍ നാട് സാക്ഷ്യം വഹിച്ചത് ഭക്തസാഗരത്തെ. നാടിന്റെ സായാഹ്നങ്ങളില്‍ മുത്തിയമ്മയുടെ സന്നിധിയിലൊരുക്കിയ സെന്റ് തോമസ് നഗറിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുകയായിരുന്നു. 
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസഫ് മുണ്ടകത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ സഹകാര്‍മികരായി. 
കണ്‍വന്‍ഷന്റെ മൂന്നാംദിനമായ ഇന്ന് നാലിന് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റിയന്‍ വെട്ടുകല്ലേല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
ദൈവം വിളമ്പി നല്‍കിയതെല്ലാം സന്തോഷത്തോടെ ഭക്ഷിച്ചതാണ് നസ്രത്തിലെ തിരുകുടുംബത്തിന്റെ വിജയമെന്ന് പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ കുമ്പസാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. 

https://www.facebook.com/477743072323802/posts/2280202348744523/