സഭയുടെ പ്രബോധനങ്ങളെ തിരിച്ചറിയണം:
മാർ ജോസഫ് കല്ലറങ്ങാട്ട്
സഭയുടെ പ്രബോധനങ്ങളെ തിരിച്ചറിയണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് മരിയൻ കണ്‍വൻഷനിൽ അധ്യക്ഷത വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
കണ്‍വൻഷന്റെ ആദ്യദിനം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പെയ്തിറങ്ങിയ പ്രകൃതിയെ അനുഗ്രഹമായി ഏറ്റുവാങ്ങിയാണ് വിശ്വാസികൾ എത്തിയത്.
നസ്രാണി സംഗമം ലക്ഷ്യമിട്ട് മുൻവർഷങ്ങളേക്കാൾ കൂറ്റൻ പന്തലാണ് ഒരുക്കിയിരുന്നത്. 65000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തൽ വചനവിരുന്നിന് മുന്‍പേ നിറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ അഭിഷേകാഗ്നി കണ്‍വൻഷന്റെ തുടർച്ചയായാണ് ഇക്കുറി മരിയൻ കണ്വൻഷൻ ഒരുക്കിയത്. നസ്രാണി മഹാസംഗമത്തിന്റെയും എട്ടുനോന്പാചരണത്തിന്റെയും ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായ കണ്‍വൻഷനിലേക്ക് അയൽ ജില്ലകളിൽ നിന്നടക്കം വിശ്വാസികൾ എത്തിയിരുന്നു.