നസ്രാണി മഹാസംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനും ക്രമീകരണങ്ങൾ നടത്താനുമായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്ന് ചേരും. ഇന്ന് 2.30 ന് കുറവിലങ്ങാട് പള്ളിയോഗശാലയിലാണ് യോഗം. മോൻസ് ജോസഫ് എംഎൽഎയാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ഈ മേഖലയിലെ ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പോലീസിന്റെ സേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വൈക്കം ഡിവൈഎസ്പി ഏകോപിപ്പിക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, നസ്രാണി മഹാസംഗമം കോർ കമ്മിറ്റിയംഗങ്ങൾ എന്നിവരും പങ്കെടുക്കും.