മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിന് 31 ന് കൊടിയേറും. സെപ്റ്റംബർ എട്ടിന് പ്രധാനതിരുനാൾ ആചരണം നടക്കും.
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ തലേദിനമായ 31 ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും. നസ്രാണി സംഗമത്തിന്റെ ഭാഗമായുള്ള ഇടവകാംഗങ്ങളായ വൈദികരുടെയും സന്യസ്തരുടെയും സംഗമത്തെ തുടർന്നാണ് തിരുനാൾ കൊടിയേറ്റ്. ഇടവകാംഗങ്ങളായ വൈദികരുടെ കാർമികത്വത്തിൽ സമൂഹബലി നടക്കും. തുടർന്ന് ജപമാല മെഴുകുതിരി പ്രദക്ഷിണം. നസ്രാണി മഹാസംഗമദിനമായ സെപ്റ്റംബർ ഒന്നിന് മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, ചിക്കാഗോ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. പ്രധാന തിരുനാൾ ദിനമായ എട്ടിന് പാലാ രൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
തിരുനാളിന്റെ ഓരോ ദിവസങ്ങളിലും ഓരോ പ്രത്യേക ദിനാചരണങ്ങളും ഒരുക്കിയിട്ടുണ്ട്. സമർപ്പിത ദിനത്തോടെ ആരംഭിയ്ക്കുന്ന ദിനാചരണങ്ങൾ കുറവിലങ്ങാട് നസ്രാണി മഹാസംഗമം, സംഘടനാദിനം, കുടുംബകൂട്ടായ്മാദിനം, സമർപ്പണദിനം, കുന്പസാരദിനം, കർഷകദിനം, കൃതജ്ഞതാദിനം എന്നിങ്ങനെ ആചരിക്കും. പ്രധാന തിരുനാൾ ദിനത്തിൽ മേരിനാമധാരി സംഗമവും നടക്കും.
തിരുനാളിന് മുന്നോടിയായുള്ള മരിയൻ കണ്വൻഷൻ 25 മുതൽ 29 വരെ തീയതികളിൽ നടക്കും.
സംഗമത്തിന് മുന്നോടിയായുള്ള മരിയൻ കണ്‍വൻഷനും സംഗമത്തോടെ തുടക്കമിടുന്ന ദൈവമാതാവിന്റെ ജനനത്തിരുനാളിനും വിപുലമായ ഒരുക്കങ്ങൾ ആർച്ച്പ്രീസ്റ്റ് റവ. ഡോ . ജോസഫ് തടത്തിലിന്റെ പുരോഗമിക്കുന്നതായി കണ്വൻഷൻ ജനറൽ കണ്‍വീനർ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ പറഞ്ഞു.സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.