നാളെ ആരംഭിക്കുന്ന കുറവിലങ്ങാട് മരിയൻ കണ്വൻഷനെത്തുന്നവരുടെ സൗകര്യാർഥം പ്രത്യേക ബസ് സർവീസ് നടത്തും. കണ്‍വൻഷന്റെ എല്ലാദിവസങ്ങളിലും കണ്വൻഷന് ശേഷമാണ് ബസ് സൗകര്യം.
തോട്ടുവ-നസ്രത്ത്ഹിൽ-കളത്തൂർ-കാണക്കാരി-ഏറ്റുമാനൂർ, നെച്ചിമറ്റം-മടയകുന്ന്-ഇലയ്ക്കാട്-ലേബർ ഇന്ത്യ-കടപ്ലാമറ്റം, കുര്യനാട്-മോനിപ്പള്ളി-കൂത്താട്ടുകുളം, തോട്ടുവ-കാഞ്ഞിരത്താനം-കുറുപ്പന്തറ-മാൻവെട്ടം, കോഴാ-വളകുഴി-മരങ്ങാട്ടുപിള്ളി-പാലാ, തോട്ടുവ-കാപ്പുന്തല-കടുത്തുരുത്തി-വൈക്കം, കോഴാ-മാണികാവ്-മുക്കവലക്കുന്ന്-വട്ടക്കുന്ന്-ഭജനമഠം-ഞീഴൂർ, കുര്യം-വെന്പള്ളി-പട്ടിത്താനം-ഏറ്റുമാനൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസ് സർവീസ്.
കണ്‍വൻഷനോടനുബന്ധിച്ച് പാർക്കിംഗിനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളിറോഡിൽ വാഹനങ്ങളുടെ പാർക്കിംഗ് പൂർണമായി നിരോധിച്ചിട്ടുണ്ട്. സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ബോയ്സ് എൽപി സ്കൂൾ, ഗേൾസ് എൽപി സ്കൂൾ, കോളജിന് സമീപമുള്ള സ്വകാര്യ സ്ഥലം എന്നിവിടങ്ങളിൽ പാർക്കിംഗിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്.