മരിയൻ കണ്‍വൻഷന്റെ മൂന്നാംദിനത്തിൽ യുവജനങ്ങൾക്കായി ആയിരങ്ങളുടെ പ്രാർഥന. നൂറുകണക്കായ യുവജനങ്ങളാണ് പ്രാർഥനയിലൂടെ അനുഗ്രഹത്തിന്റെയും പുത്തൻ ജീവിതത്തിന്റെയും വഴികളിലെത്തിയത്. യുവജനങ്ങൾക്കായി പ്രത്യേക പ്രാർഥന ഉണ്ടായിരിക്കുമെന്ന് തിങ്കളാഴ്ച ഫാ. ദാനിയേൽ പൂവണ്ണത്തിൽ അറിയിച്ചതോടെ ഇന്നലെ സായാഹ്നം മുതൽ യുവജനങ്ങളുടെ പ്രവാഹമായിരുന്നു. സെന്റ് തോമസ് നഗറിലെ കണ്വൻഷൻ പന്തലിന്റെ നല്ലൊരുഭാഗം യുവജനങ്ങൾ കൈയടക്കിയിരുന്നു.
കണ്‍വൻഷന്റെ നാലാം ദിനമായ ഇന്ന് കുട്ടികൾക്കായി പ്രത്യേക പ്രാർഥന നടക്കും. അഞ്ചുദിനം നീളുന്ന കണ്വൻഷൻ നാളെ സമാപിക്കും. ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മാർ അത്തനേഷ്യസ് നാളെ ആറിന് സന്ദേശം നൽകും.
കണ്വൻഷൻ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലുവരെ പള്ളിമേടയിൽ കുന്പസാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്. കണ്വൻഷന് ശേഷം പ്രത്യേക വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കണ്വൻഷന് പിന്നാലെ ഇടവകയും മുത്തിയമ്മ മക്കളും നസ്രാണി മഹാസംഗമത്തിലേക്ക് പ്രവേശിക്കും.