കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ പത്താംതീയതി തിരുനാൾ ഇന്നും നാളെയും (ശനി, ഞായർ) ആഘോഷിക്കും.
കുറവിലങ്ങാട് ഇടവകയിലെ ദേശത്തിരുനാളുകൾക്ക് ഇന്നലെ സമാപനമായി. ദേശത്തിരുനാളുകളിൽനിന്ന് നേടിയ പുണ്യത്തോടെയാണ് ഇടവക പത്താംതീയതി തിരുനാളെന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാളിലേക്ക് പ്രവേശിക്കുന്നത്.
ഇന്ന് (ശനി) രാവിലെ 5.30 നും 7.00നും വിശുദ്ധ കുർബാന.
8.30 ന് സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കും. തുടർന്ന് വിശുദ്ധ കുർബാന.
വൈകുന്നേരം 4.30 ന് സായാഹ്ന നമസ്കാരം. 5.00ന് ആഘോഷമായ തിരുനാൾ റാസ. ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ കാർമികത്വം വഹിക്കും. 7.00 ന് പ്രദക്ഷിണം. തുടർന്ന് ബാന്റ് ഡിസ്പ്ലേ.
നാളെ ( ഞായർ ) രാവിലെ 5.30 നും 7.00 നും 8.45 നും 11.00 നും വിശുദ്ധ കുർബാന. 4.00 ന് സായാഹ്ന നമസ്കാരം.
വൈകുന്നേരം 4.30 ന് പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 6.00 ന് പ്രദക്ഷിണം. വിശുദ്ധ കുർബാനയുടെ ആശീർവാദം. തുടർന്ന് ബാന്റ് ഡിസ്പ്ലേ.