പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്‌കൂളായി കുറവിലങ്ങാട് മർത്ത് മറിയം സൺഡേ സ്‌കൂൾ

Spread the love

പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്‌കൂളായി കുറവിലങ്ങാട് മർത്ത് മറിയം സൺഡേ സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ‘സി’ വിഭാഗത്തിലാണ് കുറവിലങ്ങാട് മികച്ച സൺഡേ സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനതലത്തിലടക്കം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന കുറവിലങ്ങാട് സൺ‌ഡേ സ്‌കൂൾ ഇതിനോടകംതന്നെ നിരവധി തവണ മികച്ച സൺഡേ സ്‌കൂൾ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. പാഠ്യ- പാഠ്യേതര പ്രവർത്തങ്ങളിലുള്ള മികവും വിശ്വാസപരിശീലന പ്രവർത്തനങ്ങളിലുള്ള സജീവ പങ്കാളിത്തവുമാണ് കുറവിലങ്ങാട് സൺഡേ സ്കൂളിനെ തേടി പുരസ്‌കാരം എത്താൻ ഇടയാക്കിയത്. ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ടിന്റെയും ഹെഡ് മാസ്റ്റർ ശ്രീ ബോബിച്ചൻ നിധീരിയുടേയും നേതൃത്വത്തിലുള്ള മികച്ച അധ്യാപക നിരയാണ് കുറവിലങ്ങാട് സൺഡേ സ്കൂളിനെ ഈ നേട്ടത്തിന് അർഹരാക്കിയത് . മികച്ച സൺഡേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട കുറവിലങ്ങാട് സൺഡേ സ്കൂളിലെ അധ്യാപകരെയും കുട്ടികളെയും ആർച്ച്പ്രീസ്റ്റ് റവ . ഡോ . ജോസഫ് തടത്തിൽ ഇടവക സമൂഹത്തിന്റെ പേരിൽ അഭിനന്ദിച്ചു.