മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​വു​​ന്നു

Spread the love

കു​​റ​​വി​​ല​​ങ്ങാ​​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ൽ ഫെബ്രുവരി 3, 4, 5 തീയതികളിൽ നടക്കുന്ന മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​വു​​ന്നു.

ഫെ​​ബ്രു​​വ​​രി 2 ​​ന് രാവിലെ 6.45ന് ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റും.

ഫെ​​ബ്രു​​വ​​രി 3 തിങ്കൾ രാവിലെ 8.30ന് ​​വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​ന് പ്ര​​തി​​ഷ്ഠി​​ക്കും.
വൈ​​കു​​ന്നേ​​രം 5.00​​ന് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.

ഫെ​​ബ്രു​​വ​​രി 4 ചൊവ്വാ രാ​​വി​​ലെ 8.30ന് ​​സീ​​റോ മ​​ല​​ങ്ക​​ര മൂ​​വാ​​റ്റു​​പു​​ഴ രൂ​​പ​​ത മെ​​ത്രാ​​ൻ യൂ​​ഹാ​​നോ​​ൻ മാ​​ർ തി​​യ​​ഡോ​​ഷ്യ​​സും 10.30ന് ​​താ​​മ​​ര​​ശേ​​രി രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ലും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ക്കും. ഉച്ചകഴിഞ്ഞ് 1.00 ന് യോനാപ്രവാചകന്റെ നിനവേ” യാത്രയെ അനുസ്മരിപ്പിക്കുന്ന ചരിത്രപ്ര​​സി​​ദ്ധ​​മാ​​യ ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം.

ഫെ​​ബ്രു​​വ​​രി 5 ബുധൻ വൈ​​കു​​ന്നേ​​രം 4.30ന് ​​പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സു​​റി​​യാ​​നിഭാഷയിൽ വിശുദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.