കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന് നാളെ (ഞായർ) രാവിലെ 6.45ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞും ആഘോഷമായ വിശുദ്ധ കുർബാനയും.
രാവിലെ 5.30നും 7.00നും 8.45നും 11.00നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന.
ഫെബ്രുവരി 3 തിങ്കൾ: രാവിലെ 8.30ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും.
വൈകുന്നേരം 5.00ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
വൈകിട്ട് 8.00 ന് പകലോമറ്റം, കുര്യനാട്, കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ ജൂബിലി കപ്പേളയിൽ സംഗമിക്കും.
ഫെബ്രുവരി 4 ചൊവ്വാ: രാവിലെ 8.30ന് സീറോ മലങ്കര മൂവാറ്റുപുഴ രൂപത മെത്രാൻ യൂഹാനോൻ മാർ തിയഡോഷ്യസും 10.30ന് താമരശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലും വിശുദ്ധ കുർബാനയർപ്പിക്കും.
ഉച്ചകഴിഞ്ഞ് 1.00 ന് യോനാപ്രവാചകന്റെ “നിനവേ” യാത്രയെ അനുസ്മരിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം.
ഫെബ്രുവരി 5 ബുധൻ: വൈകുന്നേരം 4.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനിഭാഷയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ഇന്ന് പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണത്തിന്റെ പൂർണ്ണതയിൽ അർക്കദിയാക്കോന്മാരുടെ ശ്രാദ്ധം നടക്കും. പതിനാറാം നൂറ്റാണ്ടുവരെ ഏകമായിരുന്ന ഭാരതത്തിലെ ക്രൈസ്തവസഭയ്ക്ക് നേതൃത്വം നൽകിയ അർക്കദിയാക്കോന്മാരുടെ സ്മരണകളിരമ്പിയ സഭൈക്യവാരത്തിൽ വിവിധ ക്രൈസ്തവസഭാ സമൂഹങ്ങളിലെ വൈദികർ ധൂപപ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ഇന്ന് രാവിലെ 10.00 ന് മാലം സെന്റ് ഫൗസ്റ്റീന സീറോ മലങ്കര ഇടവക വികാരി ഫാ. തോമസ് കുറ്റിയിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.