അഷ്ടഭവനങ്ങൾ വെഞ്ചരിച്ചു

Spread the love

കുറവിലങ്ങാട് ഇടവകയുടെ നേതൃത്വത്തിൽ, കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ സ്മാ​ര​ക​മാ​യി കിടപ്പാടം ഇല്ലാത്തവർക്ക് നിർമ്മിച്ച അഷ്ട ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോൽ ദാനവും സ്ഥലത്തിന്റെ ആധാരം വിതരണവും പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.

കു​റ​വി​ല​ങ്ങാ​ട് ഇടവകയുടെ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​യാ​ണ് എ​ട്ട് ഭൂ​ര​ഹി​ത​ർ​ക്ക് സ്ഥ​ല​വും വീ​ടും സ​മ്മാ​നി​ച്ച​ത്. ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കാ​രു​ണ്യ​ഭ​വ​ന പ​ദ്ധ​തി​യു​ടെ​യും മു​ത്തി​യ​മ്മ ഭ​വ​ന​ നി​ർമ്മാണ പ​ദ്ധ​തി​യു​ടെ​യും തു​ട​ർ​ച്ച​യാ​യാ​ണ് അ​ഷ്ട​ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഇ​ട​വ​കാം​ഗ​മാ​യ ജോ​സ​ഫ് പു​തി​യി​ടം കാ​രു​ണ്യ​വ​ർ​ഷ​ത്തി​ൽ പ​ള്ളി​ക്കു ദാ​ന​മാ​യി ന​ൽ​കി​യ 30 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് എ​ട്ട് വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​റു​പ​ത് ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വീ​ടു​ക​ളു​ടെ നി​ർമ്മാ​ണം ന​ട​ത്തി​യ​ത്. ഇ​തി​ന് പു​റ​മേ പൊ​തു​മു​റ്റ​വും ചു​റ്റു​മ​തി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സഹവി​കാ​രി ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, സോ​ണ്‍ ലീ​ഡ​ർ ബി​ജു താ​ന്നി​യ്ക്ക​ത​റ​പ്പേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ളു​ടെ നി​ർമ്മാണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. യോ​ഗ​പ്ര​തി​നി​ധി​ക​ളു​ടെ​യും കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​വും ഭ​വ​ന​നി​ർമ്മാ​ണ പ​ദ്ധ​തി​ക്കു നേ​ട്ട​മാ​യി.

https://www.facebook.com/media/set/?set=a.2590558034375618&type=3

പാലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ, ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, ജോ​സ് കെ. ​മാ​ണി എം​പി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ എ​ന്നി​വ​ർ ചടങ്ങിൽ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി​ൽ, പി.​എം. മാ​ത്യു എക്സ്എംഎൽഎ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടുത്തു.

https://www.facebook.com/KuravilangadChurchOfficial/videos/846009882510110/

തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ആ​ർ​ച്ച് പ്രീസ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രിമാരായ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സ്പെ​ഷൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, പാ​ലാ രൂ​പ​ത ഹോം ​പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ലു​മ്മേ​ൽ, ഫാ. ​ജോ​ണ്‍ എ​ടേ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.