കുറവിലങ്ങാട് മുത്തിയമ്മയുടെ നാമധേയത്തിൽ പുതിയൊരു ദേവാലയം തെലുങ്കാനയിലെ നെന്നലിൽ കൂദാശ ചെയ്ത് വിശ്വാസി സമൂഹത്തിന് സമർപ്പിച്ചു. തെലുങ്കാനയിലെ ആദിലാബാദ് രൂപതയിലെ മന്നഗുഡം ഗ്രാമത്തിലാണ് പുതിയ ദേവാലയം നിർമ്മിച്ച് ആശീർവദിച്ചത്. പാലാ രൂപതാധ്യക്ഷൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, ആദിലാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, മാർ ജോസഫ് കുന്നത്ത് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ദേവാലയകൂദാശയും തിരുക്കർമ്മങ്ങളും .
പാലാ മിഷൻ പ്രവർത്തനങ്ങൾ നയിക്കുന്ന കോ-ഓർഡിനേറ്റർ റവ.ഡോ. ജോർജ് കാരാംവേലിയുടെ നേതൃത്വത്തിൽ ഫാ. ഐസക് കുറിച്ചിയേൽ, ഫാ. ആന്റണി ജോർജ് വാഴയിൽ, ഫാ. ജോസഫ് പര്യാത്ത് എന്നീ വൈദികരുടെ കൂട്ടായ്മയിലാണ് ദേവാലയ നിർമ്മാണം നടന്നത്. ഇവർക്കൊപ്പം 20 സന്യാസിനിമാരും 2 ബ്രദേഴ്സും ഈ മിഷനിൽ സേവനം ചെയ്യുന്നുണ്ട്. 30 ക്രൈസ്തവ കുടുംബങ്ങളാണ് പുതിയ മന്നഗുഡം ഗ്രാമത്തിലുള്ളത്.