കുറവിലങ്ങാട് ഇടവകയിലേയ്ക്ക് നവസാരഥികൾ ഇന്ന് എത്തും

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ഇ​ട​വ​ക​യിൽ പുതിയ ആർച്ച് പ്രീസ്റ്റായി റ​വ.​ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, അസിസ്റ്റന്റ് വികാരിമാരായി ഫാ. ജോസഫ് അമ്പാട്ട്, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ, ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ എന്നിവർ ഇന്നുമുതൽ സജീവമാകും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ഇ​ട​വ​ക​യിൽ മൂന്നു വർഷക്കാലം വികാരിയായും തുടർന്നുള്ള 2 വർഷങ്ങളിൽ ആർച്ച് പ്രീസ്റ് ആയും സേവനം ചെയ്തശേഷം പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ളാ​യി സ്ഥ​ലം മാ​റു​ന്ന ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, കഴിഞ്ഞ രണ്ടു വർഷമായി കുറവിലങ്ങാട്ട് പള്ളിയിൽ അസിസ്റ്റന്റ് വികാരിമാർ ആയി സേവനം ചെയ്തു വന്നിരുന്നവരായ ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​മ​തി മി​ഷ​നി​ൽ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, പ​യ്യാ​നി​ത്തോ​ട്ടം സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി വി​കാ​രി​യാ​യി സ്ഥ​ലം​മാ​റു​ന്ന ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, കാ​ഞ്ഞി​ര​മ​റ്റം മാ​ർ സ്ലീ​വാ പ​ള്ളി അ​സി.​വി​കാ​രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി അ​സി.​വി​കാ​രി​യാ​യി സ്ഥ​ലം മാ​റു​ന്ന ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി എ​ന്നി​വ​ർ​ ഇന്ന് കുറവിലങ്ങാട് പള്ളിയിലെ തൽസ്ഥാനങ്ങളിൽ നിന്ന് വിരമിച്ച് പുതിയ സ്ഥാനമാനങ്ങളിൽ എത്തിച്ചേരും.

ഫാ. സെബാസ്റ്റ്യൻ മാമ്പള്ളിക്കുന്നേൽ – റിലീവ്ഡ് റെസിഡന്റസ്പ്രീസ്റ് ആയി കുറവിലങ്ങാട് വൈദികമന്ദിരത്തിൽ എത്തിച്ചേരും