കോവിഡ് 19 – ഇടവകാഗംങ്ങൾക്ക് നിർദേശവുമായി ആർച്ച്പ്രീസ്റ്റ്

Spread the love

വിശ്വാസികൾക്കായി കുറവിലങ്ങാട് പള്ളി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനി നൽകുന്ന ചില നിർദ്ദേശങ്ങൾ ഇങ്ങനെ–

കൊറോണാ വൈറസിനെ ലോകത്ത് നിന്ന് തുടച്ചുനീക്കണം എന്ന പ്രത്യേക പ്രാത്ഥനയോടെ ഇന്ന് (27.3.2020 വെള്ളി) വൈകുന്നേരം അഞ്ചുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് വിശുദ്ധ സെബാസ്ത്യാനോസിന്റെ നൊവേനയും കുരിന്റെ വഴിയും അർപ്പിക്കപ്പെടുമ്പോൾ, ആർച്ച് പ്രീസ്റ്റും സഹവൈദികരും പ്രത്യേകമായി ലോകത്തെയും വിശ്വാസികൾ എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കും.

നാളെ (ശനിയാഴ്ച) അഞ്ചുമണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് മുത്തിയമ്മയുടെ നൊവേനയും ജപമാലയും പ്രത്യേക പ്രാർത്ഥനയോടെ ഉണ്ടായിരിക്കും.

ഈ രണ്ടു ദിവസങ്ങളിലെയും വൈകുന്നേരത്തെ തിരുക്കർമ്മങ്ങൾ ഓൺലൈനിൽ ദേവാലയത്തിൽ ആയിരിക്കുന്നതുപോലെ സ്വഭവനത്തിൽ ഏറെ ഭക്തിപൂർവ്വം പങ്കു കൊള്ളണമെന്ന്ആർച്ച് പ്രീസ്റ്റ് അറിയിക്കുന്നു.

സാധാരണദിവസങ്ങളിൽ രാവിലെ 5.30, 6.30 എന്നീ സമയങ്ങളിലും വൈകുന്നേരം 5.00നും
ഞായറാഴ്ചകളിൽ രാവിലെ 5.30, 7.00, 9.00, 11.00, വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയുണ്ട്.
തിരുകർമ്മങ്ങളിലൊന്നിലും വിശ്വാസികൾക്ക് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എല്ലാ കു​ർ​ബാ​ന​ക​ളിലും ഓ​ണ്‍​ലൈ​നായി പ​ങ്കെ​ടു​ത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാവുന്നതാണ്.

തിരുകർമ്മങ്ങളിൽ തത്സമയം പങ്കെടുക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. www.youtube.com/KuravilangadChurchTV

ഇന്ന് മാർപാപ്പയുടെ പ്രത്യേക പ്രാർത്ഥന:
********************************************
ലോകമെമ്പാടും അപകടകരമാംവിധം പടർന്നുപിടിക്കുന്ന കൊറോണാ വൈറസ് ബാധയെ നേരിടാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ‘ഉർബി ഏത് ഓർബി’ ശുശ്രൂഷകൾ ഇന്നാണ്.
വത്തിക്കാൻ സമയം ഇന്ന് വൈകുന്നേരം 5.55ന് (ഇന്ത്യൻ സമയം രാത്രി 10.30) ശുശ്രൂഷകളുടെ വിശേഷാൽ ആശീർവാദം.

സെന്റ് പീറ്റഴ്‌സ് ബസിലിക്കയിലെ പ്രാർത്ഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കുംശേഷം ബസിലിക്കയുടെ മട്ടുപ്പാവിൽനിന്നാണ് ‘ഊർബി എത് ഓർബി’ സന്ദേശവും ആശീർവാദവും പാപ്പ നൽകുന്നത്.

‘നാടിനും നഗരത്തിനും വേണ്ടി’ എന്ന് അർത്ഥം വരുന്ന ‘ഉർബി ഏത് ഓർബി’ സന്ദേശവും ആശീർവാദവും ഈസ്റ്റർ, ക്രിസ്മസ തിരുനാൾ ദിനങ്ങളിൽ മാത്രമാണ് സാധാരണയായി മാർപാപ്പമാർ നൽകാറുള്ളത്.
മാർപാപ്പയുടെ പ്രാർത്ഥനയിൽ തത്സമയം പങ്കുചേരാൻ രാത്രി 10.30 ന് താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/KuravilangadChurch/