കോവിഡ് 19 – നിർദ്ദേശങ്ങളുമായി പാലാ രൂപത

Spread the love

കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​നെ​തി​രേ കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നി​ർ​ദേശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ പാ​ലാ രൂപ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്ന് പാ​ലാ രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽനിന്ന് പുറത്തിറക്കിയ വിശേഷാൽ സർക്കുലറിൽ രൂപതാധ്യക്ഷൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​റി​യി​ച്ചു.

പ​ള്ളി​ക​ളി​ലും കു​രി​ശു​പ​ള്ളി​ക​ളി​ലും കപ്പേ​ള​ക​ളി​ലും തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലും നി​ത്യാ​രാ​ധാ​ന ചാ​പ്പ​ലു​ക​ളി​ലും മാ​ർ​ച്ച് 31 വ​രെ താ​ഴെ കൊ​ടു​ക്കു​ന്ന നി​ർദേശ​ങ്ങ​ൾ ഏ​വ​രു​ടെ​യും ശ്ര​ദ്ധാ​പൂ​ർ​വ​വും ക​ർ​ശ​ന​വു​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​യി ന​ൽ​കു​ക​യാണ്.

1. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ, മാ​മ്മോ​ദീ​സാ, അ​ച്ചാ​ര​ക്ക​ല്യാ​ണാ​ഘോ​ഷ​ങ്ങ​ൾ, അ​ടി​യ​ന്തര​ങ്ങ​ൾ, ജൂ​ബി​ലി​ക​ൾ, ക​ണ്‍​വ​ൻ​ഷ​നു​ക​ൾ, ഇ​ട​വ​ക വാ​ർ​ഷി​ക​ധ്യാ​ന​ങ്ങ​ൾ, ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ആ​ച​ര​ണ​ങ്ങ​ൾ, തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​ൾ, മ​ല​ക​യ​റ്റ​ങ്ങ​ൾ, കു​രി​ശി​ന്‍റെ വ​ഴി​ക​ൾ, പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ, തീ​ർ​ഥാ​ട​ന​ങ്ങ​ൾ, നൊ​വേ​ന​ക​ൾ, ഊ​ട്ടു​നേ​ർ​ച്ച​ക​ൾ, മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ, വീ​ട് വെ​ഞ്ചി​രി​പ്പു​ക​ൾ, ഇ​ത​ര മീ​റ്റിം​ഗു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

2. മൃ​ത​സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ പോ​ലും കു​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്താ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

3. ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണം മാ​ത്രം ന​ട​ത്തി​യാ​ൽ മ​തി​യാ​കും.

4. വി​ശു​ദ്ധ കു​ർ​ബാ​ന ഈ​ശോ​യു​ടെ തി​രു​ശ​രീ​ര​ത്തി​ന്‍റെ സാ​ദൃ​ശ്യ​ത്തി​ൽ മാ​ത്രം കൈ​ക​ളി​ൽ ന​ൽ​കു​ക. കൈ​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ൾ​ക്കൊ​ണ്ട ശേ​ഷം മാ​ത്രം വി​ശ്വാ​സി​ക​ൾ സ്വ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്നു​വെ​ന്ന് കാ​ർ​മി​ക​ൻ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.

5. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ പ​ള്ളി​യി​ൽ പോ​കേ​ണ്ട​തി​ല്ല. അ​ങ്ങ​നെ​യു​ള്ള​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ക്കു​വാ​നും ശ്ര​മി​ക്ക​രു​ത്.

6. സ​മാ​ധാ​നാ​ശം​സ അ​ൽ​പ്പം കു​നി​ഞ്ഞ് കൂ​പ്പു​കൈ​ക​ളോ​ടെ പ​ര​സ്പ​രം ആ​ശം​സി​ക്കു​ക. കൈ​ക​ളി​ൽ സ്പ​ർ​ശി​ക്കേ​ണ്ട​തി​ല്ല.

7. ഹ​ന്നാ​ൻ വെ​ള്ള​ത്തി​ൽ വി​ര​ൽ​തൊ​ട്ട് കു​രി​ശു​വ​ര​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ദേ​വാ​ല​യ ക​വാ​ട​ത്തോ​ടു ചേ​ർ​ന്ന് ഹ​ന്നാ​ൻ വെ​ള്ളം സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

8. കാ​ർ​മി​ക​ൻ ക​ര​ങ്ങ​ൾ ന​ന്നാ​യി ശു​ദ്ധ​മാ​ക്കി​യ ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക.

9. ഛായാ​ചി​ത്ര​ങ്ങ​ൾ, രൂ​പ​ങ്ങ​ൾ മു​ത​ലാ​യ​വ തൊ​ട്ടു​മു​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

10. സ്കൂ​ൾ വാ​ർ​ഷി​ക​ങ്ങ​ൾ, യാ​ത്ര​യ​യ​പ്പ് യോ​ഗ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.

11. മാ​സ്കു​ക​ൾ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത് കോ​റോ​ണാ രോ​ഗി​ക​ൾ​ക്കാ​ണ്. ആ​യ​തി​നാ​ൽ അ​സു​ഖ ബാ​ധി​ത​ർ ഇ​വ ധ​രി​ക്കു​വാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.

12. വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ൾ, ബാ​ല​ഭ​വ​ന​ങ്ങ​ൾ, ഹോ​സ്റ്റ​ലു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്തു​ണം.

13. യാ​ത്ര​ക​ളും സ​ന്ദ​ർ​ശ​ന​ങ്ങ​ളും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ക. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ർ​ദ്ദി​ഷ്ട​കാ​ല​ത്തേ​ക്ക് താ​മ​സി​ക്കു​ക​യും അ​വ​രും അ​വ​രു​മാ​യി സമ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​വ​രും പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​ന്നും ബോ​ധ​പൂ​ർ​വം വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്യു​ക.

14. ദേ​വാ​ല​യ​ത്തോ​ടും ന​മ്മു​ടെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളോ​ടും അ​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു ടോ​യ്‌​ല​റ്റു​ക​ൾ ഏ​റ്റ​വും ശു​ചി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.

15. രൂ​പ​താ​കേ​ന്ദ്ര​ത്തി​ലെ സ​ന്ദ​ർ​ശ​ന​ങ്ങ​ളും മാ​ർ​ച്ച് 19 നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ശം​സസ​ന്ദ​ർ​ശ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​തല്ല.

ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ൽ ഭീ​തി​യും പ​രി​ഭ്രാ​ന്തി​യും ഉ​ള​വാ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ, സ​ന്ദേ​ശ​ങ്ങ​ൾ ഇ​വ തീ​ർ​ത്തും ഒ​ഴി​വാ​ക്ക​ണം. ആ​രോ​ഗ്യ​പ​രി​പാ​ല​ന നി​ർ​ദേ​ശ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് കൊ​റോ​ണാ രോ​ഗ​ത്തി​ന്‍റെ പ​ക​ർ​ച്ച ത​ട​യു​ന്ന​തി​ന് നാം ​സ്വീ​ക​രി​ക്കേ​ണ്ട പ്ര​തി​രോ​ധ, ശു​ചി​ത്വ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.