ജനകീയ ക​ർ​ഫ്യൂവിൽ​ അഖണ്ഡ ജപമാലയുമായി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക

Spread the love

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​കീ​യ ക​ർ​ഫ്യൂ​ ദിനത്തിൽ അഖണ്ഡ ജപമാലയുമായി കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന കേ​ന്ദ്രം. ജ​ന​കീ​യ ക​ർ​ഫ്യൂ ന​ട​ക്കു​ന്ന നാളെ ഇ​ട​വ​ക​യി​ലെ 3200 കു​ടും​ബ​ങ്ങ​ളും ഇ​ട​വ​ക​യി​ൽ സേ​വ​നം ന​ൽ​കു​ന്ന സ​ന്യാ​സി​നി ഭ​വ​ന​ങ്ങ​ളും ചേ​ർ​ന്ന് 14 മ​ണി​ക്കൂ​ർ അവരവ രുടെ ഭവനങ്ങളിൽ അ​ഖ​ണ്ഡ ജ​പ​മാ​ല ചൊ​ല്ലും. 3200 കു​ടും​ബ​ങ്ങ​ളും രാ​വി​ലെ​യും സ​ന്ധ്യ​യ്ക്കും ഓ​രോ ജ​പ​മാ​ല​യ​ർ​പ്പി​ക്കും. ഇ​തി​നൊ​പ്പം അ​ഖ​ണ്ഡ ജ​പ​മാ​ല​യു​ടെ ഭാ​ഗ​മാ​യി ഒ​രു നി​ശ്ചി​ത സ​മ​യ​ത്തും ഒ​രു ജ​പ​മാ​ല​യ​ർ​പ്പി​ക്കും. ഇ​ട​വ​ക​യി​ലെ 3200 കു​ടും​ബ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ല് സോ​ണു​ക​ളും 28 വാ​ർ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഇ​ട​വ​ക​യൊ​ന്നാ​കെ യാ​മ​പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തും. ഭ​വ​ന​ങ്ങ​ളു​ടെ ക​ണ​ക്കി​ൽ 10,000 ജ​പ​മാ​ല​യി​ൽ ഇ​ട​വ​ക​യി​ലെ പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രു​ന്ന​തോ​ടെ ചൊ​ല്ലി​ത്തീ​ർ​ക്കു​ന്ന ജ​പ​മാ​ല​യു​ടെ എ​ണ്ണം കോ​ടി​ക​ൾ പി​ന്നി​ടും.
നാ​ളെ രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യാ​കെ ജ​പ​മാ​ല​യ​ർ​പ്പ​ണം ന​ട​ക്കും. ഏ​ഴി​ന് ഓ​ണ്‍​ലൈ​നാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കും. 8.30 ന് ​ദേ​വാ​ല​യ​ത്തി​ൽ വൈ​ദി​ക​ർ ജ​പ​മാ​ല​യ​ർ​പ്പി​ക്കും. ഇ​തേ​സ​മ​യം ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും ജ​പ​മാ​ല​യ​ർ​പ്പ​ണം ന​ട​ത്തും.
ഒ​ൻ​പ​തി​ന് ഇ​ട​വ​ക​യി​ലെ ഒ​ന്നാം വാ​ർ​ഡ് എ​ന്ന ക്ര​മ​ത്തി​ൽ തു​ട​ങ്ങു​ന്ന ജ​പ​മാ​ല​യ​ർ​പ്പ​ണം രാ​ത്രി 8.30 ന് 27, 28 ​വാ​ർ​ഡു​ക​ളി​ലെ​ത്തു​ന്ന​തോ​ടെ ഇ​ട​വ​ക​യൊ​ന്നാ​കെ​യു​ള്ള ആ​ദ്യ​ദി​ന​ത്തി​ലെ ജ​പ​മാ​ല​യ​ർ​പ്പ​ണം പൂ​ർ​ത്തീ​ക​രി​ക്കും.
ലോ​ക​ത്തി​ലെ ആ​ദ്യ മാ​തൃ​പ്ര​ത്യ​ക്ഷീ​ക​ര​ണം ന​ട​ന്ന സ്ഥ​ല​മെ​ന്ന നി​ല​യി​ലാ​ണ് ജ​പ​മാ​ല​യി​ലൂ​ടെ ഇ​ട​വ​ക​യൊ​ന്നാ​കെ മാ​ധ്യ​സ്ഥം തേ​ടു​ന്ന​തെ​ന്ന് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ പ​റ​ഞ്ഞു. 23 മു​ത​ൽ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഒ​രോ കു​ടും​ബ​ങ്ങ​ളും മൂ​ന്ന് ജ​പ​മാ​ല​ക​ൾ വീ​തം ചൊ​ല്ലാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. വി​ശു​ദ്ധ കു​ർ​ബാ​ന​ക​ളി​ലൊ​ന്നി​ലും നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ കു​ർ​ബാ​ന​ക​ളിലും ഓ​ണ്‍​ലൈ​നായി പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കും.