ഇടവക ദൈവാലയത്തിൽ നിന്നുള്ള പ്രധാന അറിയിപ്പ്

Spread the love

കൊറോണ വ്യാപനം വ്യാപകമാകാതിരിക്കുവാൻ കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യത്തിൽ മാർച്ച് 21 ശനിയാഴ്ച (ഇന്നു മുതൽ) ദിവ്യബലി അർപ്പണത്തിനായി ദേവാലയത്തിൽ ആർക്കും പ്രവേശനം അനുവദിക്കുന്നതല്ല. സാധാരണദിവസങ്ങളിൽ രാവിലെ 5.30, 6.30 വൈകുന്നേരം 5.00നും ഞായറാഴ്ചകളിൽ രാവിലെ 5.30, 7.00, 9.00, 11.00, വൈകുന്നേരം 4.30നും കുറവിലങ്ങാട് പള്ളിയുടെ ഔദ്യോഗിക യു ട്യൂബ് ചാനലായ youtube.com/kuravilangadchurchTv യിലും, ഔദ്യോഗിക ഫേസ് ബുക്ക് പേജായ www.facebook.com/KuravilangadChurch എന്ന പേജിലും വിശുദ്ധ കുർബാനയുണ്ടായിരിക്കും. ഇതിൽ സമയം ക്രമീകരിച്ച് പങ്കെടുക്കാവുന്നതാണ്.

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​കീ​യ ക​ർ​ഫ്യൂ​ ദിനമായ നാളെ (22.3.2020 ഞായർ) അഖണ്ഡ ജപമാലദിനമായി കുറവിലങ്ങാട് ഇടവകയിൽ ആചരിക്കും.

നാളെ ഇ​ട​വ​ക​യി​ലെ 3200 കു​ടും​ബ​ങ്ങ​ളും ഇ​ട​വ​ക​യി​ൽ സേ​വ​നം ന​ൽ​കു​ന്ന സ​ന്യാ​സി​നി ഭ​വ​ന​ങ്ങ​ളും ചേ​ർ​ന്ന് 14 മ​ണി​ക്കൂ​ർ അവരവരുടെ ഭവനങ്ങളിൽ അ​ഖ​ണ്ഡ ജ​പ​മാ​ല ചൊ​ല്ലും. 3200 കു​ടും​ബ​ങ്ങ​ളും രാ​വി​ലെ​യും സ​ന്ധ്യ​യ്ക്കും ഓ​രോ ജ​പ​മാ​ല​യ​ർ​പ്പി​ക്കും. ഇ​തി​നൊ​പ്പം അ​ഖ​ണ്ഡ ജ​പ​മാ​ല​യു​ടെ ഭാ​ഗ​മാ​യി ഒ​രു നി​ശ്ചി​ത സ​മ​യ​ത്തും ഒ​രു ജ​പ​മാ​ല​യ​ർ​പ്പി​ക്കും. ഇ​ട​വ​ക​യി​ലെ 3200 കു​ടും​ബ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 4 സോ​ണു​ക​ളും 28 വാ​ർ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഇ​ട​വ​ക​യൊ​ന്നാ​കെ യാ​മ​പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തും.
രാവിലെ 9.00 മണി മുതൽ 12.00 മണി വരെ സാന്തോം സോണിലും 12.00 മണി മുതൽ മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ വിശുദ്ധ അൽഫോൻസാ സോണിലും 3.00 മണി മുതൽ 6.00 വരെ വിശുദ്ധ കൊച്ചുത്രേസ്യാ സോണിലും 6.00 മണി മുതൽ 9.00 മണി വരെ സെന്റ് ജോസഫ് സോണിലുമുള്ള കുടുംബങ്ങളാണ് ജപമാല നടത്തേണ്ടത്.
സാധിക്കുന്നിടത്തോളം കുടുംബങ്ങൾ യാമപ്രാർത്ഥനകളും ജപമാലയോട് ചേർത്ത് ചൊല്ലേണ്ടതാണെന്ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ പ​റ​ഞ്ഞു.

റംശാ, ലെലിയാ, സപ്രാ, മൂന്നാം മണിക്കൂർ, മധ്യാഹ്നം, ഒൻപതാം മണിക്കൂർ എന്നീ യാമപ്രാർത്ഥനകൾ ചൊല്ലാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് കൂടുതൽ ദൈവാനുഗ്രഹമാകും. യാമപ്രാർത്ഥനകൾക്കായി സീറോമലബാർ യാമപ്രാർത്ഥനകൾ എന്ന് പ്ലേ സ്റ്റോറിൽ ടൈപ്പ് ചെയ്ത് ഡൗൺലോഡ് ചെയ്യാം.

ഭ​വ​ന​ങ്ങ​ളു​ടെ ക​ണ​ക്കി​ൽ 10,000 ജ​പ​മാ​ല​യി​ൽ ഇ​ട​വ​ക​യി​ലെ പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രു​ന്ന​തോ​ടെ ചൊ​ല്ലി​ത്തീ​ർ​ക്കു​ന്ന ജ​പ​മാ​ല​യു​ടെ എ​ണ്ണം കോ​ടി​ക​ൾ പി​ന്നി​ടും.

മാതാവിന്റെ ​പ്ര​ത്യ​ക്ഷീ​ക​ര​ണം ന​ട​ന്ന ലോ​ക​ത്തി​ലെ ആ​ദ്യസ്ഥ​ല​മെ​ന്ന നി​ല​യി​ലാ​ണ് ജ​പ​മാ​ല​യി​ലൂ​ടെ ഇ​ട​വ​ക​യൊ​ന്നാ​കെ മാ​ധ്യ​സ്ഥം തേ​ടു​ന്ന​തെ​ന്ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ പ​റ​ഞ്ഞു. ഈ ക്രമീകരണങ്ങൾ പാലിച്ച് എല്ലാ വീടുകളും പ്രാർത്ഥനയുടെ അരൂപിയിലും സംരക്ഷണത്തിലുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആ​ർ​ച്ച്പ്രീ​സ്റ്റ് പ​റ​ഞ്ഞു.

തിങ്കൾ മു​ത​ൽ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഒ​രോ കു​ടും​ബ​ങ്ങ​ളും മൂ​ന്ന് ജ​പ​മാ​ല​ക​ൾ വീ​തം ചൊ​ല്ലാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. വി​ശു​ദ്ധ കു​ർ​ബാ​ന​ക​ളി​ലൊ​ന്നി​ലും നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ കു​ർ​ബാ​ന​ക​ളിലും ഓ​ണ്‍​ലൈ​നായി പ​ങ്കെ​ടു​ത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാവുന്നതാണ്.

ദിവ്യബലിയിൽ തത്സമയം പങ്കെടുക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. www.youtube.com/KuravilangadChurchTV