കുരിശിന്റെ വഴിയിലൂടെ കുറവിലങ്ങാട് ഇടവക

Spread the love
കു​രി​ശി​ന്റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ൾ ദിനമായിരുന്ന ഇന്നലെ തിരുന്നാളിനോ​ട​നു​ബ​ന്ധി​ച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ കു​രി​ശി​ന്റെ​വ​ഴി ന​ട​ത്തി. ഇ​ട​വ​കയിലെ 81 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്ന് പ്രാ​തി​നി​ധ്യ​സ്വ​ഭാ​വ​ത്തോ​ടെ അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് കു​രി​ശി​ന്റെ ​വ​ഴി ന​ട​ത്തി​യ​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ കു​രി​ശി​ന്റെ​വ​ഴി​യി​ൽ ഓ​ൺ​ലൈ​ൻ സം​പ്രേ​ഷ​ണ​ത്തി​ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രരു​തെ​ന്നും കു​രി​ശി​ന്റെ ത​ണ​ലി​ൽ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രു​ന്ന ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ പ​റ​ഞ്ഞു. സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് അമ്പാ​ട്ട്, ഫാ. ​ജോ​സ​ഫ് വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, ഫാ. ​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ൽ, ഫാ. ​മാ​ത്യു പാ​ല​യ്ക്കാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി. കുറവിലങ്ങാട് ​മൽപ്പാനെറ്റിലുള്ള ​വൈ​ദി​ക വി​ദ്യാ​ർത്ഥി​ക​ളും തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ‌
യേശുക്രിസ്തുവിനെ കുരിശിലേറ്റിയ വി​ശു​ദ്ധ കു​രി​ശി​ന്റെ തി​രു​ശേ​ഷി​പ്പ് സ്വ​ന്ത​മാ​യു​ള്ള ഇന്ത്യയിലെ ഒരേയൊരു ദേവാലയം കു​റ​വി​ല​ങ്ങാ​ട് പള്ളിയാണ്. പാ​റേ​മ്മാ​ക്ക​ൽ തോ​​​​മ്മാ​​​​ഗോ​വ​ർ​ണ​ദോ​രും ക​രി​യാ​റ്റി മൽപ്പാ​നും 18-ാം നൂറ്റാണ്ടിൽ ന​ട​ത്തി​യ റോ​മാ​യാ​ത്രയിൽ ലഭിച്ച വി​ശു​ദ്ധ കുരിശിന്റെ തി​രു​ശേ​ഷി​പ്പ് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​ക്ക് സ​മ്മാ​നിക്കുകയായിരുന്നു.. ദേവാലയത്തിലെ പ്രധാന അ​ൾ​ത്താ​രയുടെ വലതുഭാഗത്ത് അ​തി​പൂ​ജ്യ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തി​രു​ശേ​ഷി​പ്പ് മൂ​ന്നുനോ​മ്പ് തി​രു​നാ​ളി​ന്റെ തി​ങ്ക​ളാ​ഴ്ച​ ദി​വ​സം പ​ക​ൽ മാ​ത്രം പ​ര​സ്യ​വ​ണ​ക്ക​ത്തി​നു പ്ര​തി​ഷ്ഠി​ക്കുന്നു.