കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവകയില്‍ കുടുംബ കൂട്ടായ്മ്മ യൂണിറ്റ് അടിസ്ഥാനത്തിൽ എല്ലാ ഭവനങ്ങളിലും ഒക്ടോബർ ജപമാല മാസം പ്രാത്ഥനാനിർഭരമായി ആചരിക്കും. 30 ദിനം നീളുന്ന പ്രത്യേക ജപമാലയര്‍പ്പണത്തിന് ഇന്നു തുടക്കമാകും. ദേവാലയത്തിലും ഭവനങ്ങളിലുമുള്ള പ്രാര്‍ത്ഥനകള്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു നടത്തുന്നത്. മാസത്തിലെ ആദ്യത്തെ പത്തു ദിവസം ദേവാലയത്തില്‍ രാവിലെ 6.30 നുള്ള വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു പ്രത്യേക ജപമാലയര്‍പ്പണം നടക്കും.
ആദ്യദിനമായ ഇന്ന് പള്ളിയോഗപ്രതിനിധികള് ജപമാല പ്രാര്‍ത്ഥനയിൽ പങ്കെടുക്കും.
ഇടവക ദേവാലയത്തിൽ നിന്നും കുടുംബ കൂട്ടായ്മ യൂണിറ്റുകൾക്ക് നൽകിയിരിക്കുന്ന ‘മുത്തിയമ്മയുടെ രൂപം’ ഓരോ ദിവസവും ഓരോ കുടുംബങ്ങളിൽ വച്ച്, അതത് ഭവനങ്ങളിലെ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ജപമാല ച്ചൊല്ലി പ്രാർത്ഥിക്കുന്നു.
മുത്തിയമ്മയുടെ രൂപം ‘കുടുംബ നാഥനോ നിയോഗിക്കപ്പെട്ട വ്യക്തിയോ തലേദിവസം തൊട്ടടുത്തുള്ള ഭവനത്തിൽ നിന്ന് ഏറ്റു വാങ്ങി സ്വഭവനത്തിൽ പ്രതിഷ്ഠിക്കും.
ഒക്ടോബർ മാസം എല്ലാ ദിവസങ്ങളിലും ഇടവകയിലെ ഭവനങ്ങളിൽ പ്രത്യേക ജപമാല ചൊല്ലാനാണു ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കുടുംബകൂട്ടായ്മ യൂണിറ്റുകളിലെ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഈ വർഷം ഇല്ല; എന്നാല്‍ ഓരോ കൂട്ടായ്മകളിലെയും ഓരോ ഭവനങ്ങളിൽ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രത്യേകമായി പ്രതിഷ്ഠിച്ച് പ്രാർത്ഥന നടത്തും.
ഇതിനുള്ള ക്രമീകരണങ്ങൾ യോഗപ്രതിനിധികളുടെയും കുടുംബകൂട്ടായ്മാ യൂണിറ്റ് ഭാരവാഹികളുടെയും നേതൃത്വത്തില്‍ ഓരോ കൂട്ടായ്മയിലെയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കുന്ന വീടുകളെ നിശ്ചയിച്ചു നല്‍കും.
ഒക്ടോബർ മാസത്തിൽ ‘മുത്തിയമ്മയുടെ രൂപം’ കൈമാറാനുള്ള പൊതുവായ സമയക്രമം, എല്ലാ ദിവസവും വൈകുന്നേരം 5.00 നും 6.00 നും ഇടയിൽ ആയിരിക്കും.
അടുത്ത മാസം മുതൽ ‘മുത്തിയമ്മയുടെ രൂപം’ എല്ലാ ശനിയാഴ്ച്ചകളിലും തൊട്ടടുത്തുള്ള ഭവനത്തിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കും..
കുറവിലങ്ങാട് ഇടവകയിലെ 28 വാര്‍ഡുകളിലെ 81 കൂട്ടായ്മകളിലായി പതിനാറായിരത്തോളംവരുന്ന വിശ്വാസ സമൂഹമാണ് ജപമാലഭക്തിയില്‍ ഒരുമിക്കുന്നത്. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനായാല്‍ വിദേശങ്ങളിലടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥനാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിൽ സഹവികാരിമാരായ , ഫാ. ജോസഫ് അമ്പാട്ട്, ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ.തോമസ് കൊച്ചോടയ്ക്കല്‍, ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേല്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.