പകലോമറ്റം തറവാട് പള്ളിയില്‍ സഭൈക്യവാരം പകലോമറ്റം

Spread the love

അർക്കദിയാക്കോന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പകലോമറ്റം തറവാട് പള്ളിയിൽ നാളെമുതൽ (17-1-2021 ഞായർ) സഭൈക്യവാരം ആചരിക്കും. 23 ശനിയാഴ്ച അർക്കദിയാക്കോന്മാരുടെ ശ്രാദ്ധത്തോടെ സഭൈക്യവാരത്തിന് സമാപനമാകും.

നാളെ വൈകുന്നേരം 4.30 നു ജപമാല. 5.00ന് ആര്ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റും. സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ വിശുദ്ധ കുർബാനയർപ്പിക്കും. 6.00ന് സന്ദേശവും ധൂപപ്രാർത്ഥനയും.

തിങ്കൾ മുതല് വെള്ളി വരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് ജപമാല. 5.00ന് വിശുദ്ധ കുർബാന. 6.00ന് സന്ദേശവും ധൂപപ്രാർത്ഥനയും. 22 ന് വെള്ളിയാഴ്ച ഇടവകാംഗവും പൂഞ്ഞാർ സെന്റ് മേരീസ് പള്ളി സഹവികാരിയുമായ ഫാ. ജോണ് കൂറ്റാരപ്പിള്ളിൽ വിശുദ്ധ കുർബാനയർപ്പിക്കും. എല്ലാവർഷവും സഭൈക്യവാരതിരുക്കർമ്മങ്ങളിൽ പതിവുള്ള സഹോദര സഭകളിലെ പുരോഹിതശ്രേഷ്ഠർ നടത്തിവരാറുള്ള ധൂപപ്രാർത്ഥനയും സന്ദേശം നൽകലും ഈ വർഷത്തെ സഭൈക്യവാരചടങ്ങുകളിൽനിന്ന് ഒഴിവാക്കി.

അർക്കദിയാക്കോന്മാരുടെ ശ്രാദ്ധദിനമായ 23ന് ശനിയാഴ്ച്ച രാവിലെ 10.00ന് ഇടവകാംഗവും ഉള്ളനാട് പള്ളിവികാരിയും, പകലോമറ്റം മഹാകുടുംബയോഗം പ്രസിഡന്റുമായ ഫാ. ജോസ് കോട്ടയിൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് സന്ദേശം. ധൂപപ്രാർത്ഥന കങ്ങഴ സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളി വികാരി ഫാ. പി കെ സക്കറിയ പെരിയോര്മറ്റത്തിന്റെ കാര്മികത്വത്തിൽ നടക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഭൈക്യവാരത്തിലെ തിരുക്കർമ്മങ്ങളിലെ പങ്കാളിത്തം ക്രമീകരിച്ചിട്ടുള്ളത്.