കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ ഈ മാസം 25, 26, 27 തിയതികളിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം നാളെ നടക്കും.
നാളെ (6-1-2021 ബുധൻ) 2.00ന് മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ കുറവിലങ്ങാട് പള്ളിമേടയിലാണ് യോഗം നടക്കുകയെന്ന് പാലാ ആർഡിഒ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. തിരുനാൾ ആഘോഷത്തിനെത്തുന്നവർക്കായി സർക്കാർ തലത്തിൽ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം നടത്തുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ക്രമീകരണങ്ങൾ വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യും.