കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ, പ്രാർത്ഥനയുടെ കരുത്തിൽ കോവിഡിന്റെ വ്യാപനത്തെ തടയാൻ കുറവിലങ്ങാട് ഇടവക സംഗമിക്കുന്നു.
മുവായിരത്തി മൂന്നൂറോളം വരുന്ന കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ഇടവക നാളെ (30 – 4 – 2021 വെള്ളിയാഴ്ച) പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്ന് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ അറിയിച്ചു.
രാവിലെ 5.30, 6.30. 7.30, 10.00 ഉച്ചകഴിഞ്ഞ് 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് 4.30നുള്ള വിശുദ്ധ കുർബാനയെ തുടർന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ നെവേന. കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചു മാത്രമായിരിക്കും തിരുക്കർമ്മങ്ങളിൽപങ്കാളികളാകുവാൻ സാധിക്കുക.
ഉച്ചകഴിഞ്ഞ് 3.00ന് ഇടവകയിലെ എല്ലാ ഭവനങ്ങളിലും കരുണയുടെ ജപമാല ചൊല്ലി സമർപ്പിക്കണം..
ദേശത്തും വിദേശത്തുമുള്ള എല്ലാ ഇടവകാംഗങ്ങളും ഈ ഒരേസമയം ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കാളികളാകുവാനുള്ള ആഹ്വാനം..
നാളെ മുതൽ മെയ് 7 വരെ എല്ലാ ദിവസവും വൈകുന്നേരം 7.00 മുതൽ 8.00 വരെ കുറവിലങ്ങാട് പള്ളിയിൽ വൈദികരുടെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തമില്ലാതെ ദിവ്യകാരുണ്യ ആരാധന നടത്തും.
ഇടവകയിലെ മുഴുവൻ ഭവനങ്ങളിലും ഓൺലൈനായി ഈ ശുശ്രൂഷയിൽ പങ്കുചേരാൻ അവസരം.. എല്ലാ ഭവനങ്ങളിലും പ്രത്യേക ജപമാലയർപ്പണവും നടക്കും. ഉപവസിച്ചും നോമ്പെടുത്തും പ്രാർത്ഥനയുടെ കരുത്തിൽ ശക്തിനേടിയാകും പ്രാത്ഥനദിനാചരണം ഇടവകയിൽ നടക്കുന്നത്.
ആരാധനയുടേയും തിരുക്കർമ്മശുശ്രൂഷകളുടേയും തത്സമയസംപ്രേക്ഷണം പള്ളിയുടെ യു ട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും സംപ്രേക്ഷണം ചെയ്യും.
Youtube Live:- https://www.youtube.com/KuravilangadChurchTV/live
Facebook Live:- https://www.facebook.com/KuravilangadChurch/live