കുറവിലങ്ങാട് ഇടവകയിൽ മാതാവിന്റെ മെയ്‌മാസ വണക്കം അഖണ്ഡ ജപമാല മാസമായി ആചരിക്കും

Spread the love

നമ്മുടെ നാട്ടിലും ഇന്ത്യയിലും ലോകം മുഴുവനിലും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ മ​​റി​​ക​​ട​​ക്കാ​​നാ​​യി, മാതാവിന്റെ വണക്കത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന മെയ്മാസം, അഖണ്ഡജ​​പ​​മാ​​ല മാ​​സാ​​ച​​ര​​ണമായി ന​​ട​​ത്താ​​നു​​ള്ള ഫ്രാ​​ന്‍​സി​​സ് മാ​​ര്‍​പാ​​പ്പാ​​യു​​ടെ ആ​​ഹ്വാ​​ന​​ത്തെ​​തു​​ട​​ര്‍​ന്ന്, സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടേ​​യും പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ​​യും നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക​​യി​​ല്‍ അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല​​മാ​​സാ​​ച​​ര​​ണ​​ത്തി​​നു കഴിഞ്ഞ അർദ്ധരാത്രിയിൽ തു​​ട​​ക്ക​​മാ​​യി. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ര്‍ ആ​​ര്‍​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ല്‍ മ​​ര്‍​ത്ത്മ​​റി​​യം അ​​ര്‍​ക്ക​​ദി​​യാ​​ക്കോ​​ന്‍ തീർത്ഥാടന ദേ​​വാ​​ല​​യം ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ. ​​ഡോ. അ​​ഗ​​സ്റ്റി​​ന്‍ കൂ​​ട്ടി​​യാ​​നി​​യി​​ല്‍ ആ​​ദ്യ ജ​​പ​​മാ​​ല ചൊ​​ല്ലി അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല മാ​​സാ​​ച​​ര​​ണ​​ത്തി​​നു തുടക്കം കുറിച്ചു​​. തു​​ട​​ര്‍​ന്ന് ഇ​​ട​​വ​​ക​​യിലെ സഹവികാരിമാ​​രും വി​​വി​​ധ കു​​ടും​​ബ​​ങ്ങ​​ളും ജ​​പ​​മാ​​ല ചൊ​​ല്ലാ​​ന്‍ ആ​​രം​​ഭി​​ച്ചു. മെയ്മാസം 31 നു ​​രാ​​ത്രി 12 വ​​രെ തു​​ട​​ര്‍​ച്ച​​യാ​​യി ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണം ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ഇ​​ട​​വ​​ക​​യി​​ലെ കു​​ടും​​ബ​​ങ്ങ​​ളെ​​യും വ്യ​​ക്തി​​ക​​ളെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. ഒ​​രു ദി​​ന​​ത്തി​​ല്‍ 48 പേ​​ര്‍ അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല​​പ്രാ​​ര്‍​ഥ​​ന​​യി​​ല്‍ ക​​ണ്ണി​​ക​​ളാ​​കും. 31 ദി​​ന​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ 1,488 ക​​ണ്ണി​​ക​​ളാ​​യി അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ക്കും. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ മ​​റി​​ക​​ട​​ക്കാ​​നാ​​യി ദൈ​​വ​​ത്തി​​ല്‍ ആ​​ശ്ര​​യി​​ക്കാ​​നും ഈ ​​മാ​​സം ജ​​പ​​മാ​​ല​​മാ​​സാ​​ച​​ര​​ണം ന​​ട​​ത്താ​​നു​​മാ​​ണ് മാ​​ര്‍​പാ​​പ്പ ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. സ​​ഭാ​​ത​​ല​​വ​​ന്‍റെ ആ​​ഹ്വാ​​ന​​ത്തെ സ്വീ​​ക​​രി​​ച്ച് ഇ​​ട​​വ​​കയിൽ ഈ ​​മാ​​സം 15 ല​​ക്ഷം ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണം ന​​ട​​ത്താ​​നും കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക തീ​​രു​​മാ​​നി​​ച്ചു. ഇ​​ട​​വ​​ക​​യി​​ലെ മൂ​വാ​​യി​​ര​​ത്തി മൂന്നോറോ​​ളം വ​​രു​​ന്ന കു​​ടും​​ബ​​ങ്ങ​​ളി​​ലെ ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന പ​​തി​​നാറാ​​യിര​​ത്തോ​​ളം വ​​രു​​ന്ന അം​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​കും 15 ല​​ക്ഷം ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ട​​വ​​കാ​​തി​​ര്‍​ത്തി​​യി​​ലെ സ​​ന്യാ​​സി​​നി സ​​ന്യാ​​സ ഭ​​വ​​ന​​ങ്ങ​​ളും വൈ​​ദി​​ക പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളും ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മാ​​റും. ഇ​​ട​​വ​​ക​​യി​​ലെ ഒ​​രം​​ഗം കു​​റ​​ഞ്ഞ​​ത് 100 ജ​​പ​​മാ​​ല​​യെ​​ങ്കി​​ലും ചൊ​​ല്ലി ദൈ​​വ​​സ​​ന്നി​​യി​​ല്‍ സ​​മ​​ര്‍​പ്പി​​ക്കാ​​നാ​​ണ് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്. അ​​ഖ​​ണ്ഡ​​ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണ​​ത്തി​​ലും 15 ല​​ക്ഷം ജ​​പ​​മാ​​ല​​യി​​ലും പ​​ങ്കെ​​ടു​​ക്കു​​ന്ന പേ​​രു​​വി​​വ​​ര​​ങ്ങ​​ള്‍ രേ​​ഖ​​പ്പെ​​ടു​​ത്താ​​നും തീ​​രു​​മാ​​ന​​മു​​ണ്ട്. ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ന്‍ കൂ​​ട്ടി​​യാ​​നി​​യി​​ല്‍, സീ​​നി​​യ​​ര്‍ സഹവി​​കാ​​രി റ​​വ.​​ ഡോ. ജേ​​ക്ക​​ബ് പ​​ണ്ടാ​​ര​​പ​​റ​​മ്പി​​ല്‍, സഹവി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​സ​​ഫ് അ​​മ്പാ​​ട്ട്, ഫാ. ​​മാ​​ത്യു പാ​​ല​​ക്കാ​​ട്ടു​​കു​​ന്നേ​​ല്‍, ഫാ. ​​തോ​​മ​​സ് കൊ​​ച്ചോ​​ട​​യ്ക്ക​​ല്‍, പാ​​സ്റ്റ​​റ​​ല്‍ അസിസ്റ്റന്റ് ഫാ. ​​തോ​​മ​​സ് മ​​ല​​യി​​ല്‍​പു​​ത്ത​​ന്‍​പു​​ര, റ​​സി​​ഡ​​ന്‍റ് പ്രീ​​സ്റ്റ് ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ മ​​മ്പ​​ള്ളി​​ക്കു​​ന്നേ​​ല്‍, കു​ടും​​ബ​​കൂ​​ട്ടാ​​യ്മ ജ​​ന​​റ​​ല്‍ ലീ​​ഡ​​ര്‍, പ​​ള്ളി​​യോ​​ഗം സെ​​ക്ര​​ട്ട​​റി, സോ​​ണ്‍ ലീ​​ഡ​​ര്‍​മാ​​ര്‍, യോ​​ഗ​​പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ഖ​​ണ്ഡ​​ജ​​പ​​മാ​​ല​​യ​​ര്‍​പ്പ​​ണ​​ത്തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.