ഇ​ന്ന് സം​ഘ​ട​നാ​ദി​നാ​ച​ര​ണം

Spread the love

കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന ഇ​ട​വ​കയിൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ നാ​ലാം ദി​ന​മാ​യ ഇ​ന്ന് സം​ഘ​ട​നാ​ദി​നാ​ച​ര​ണം ന​ട​ക്കും. എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ മൂ​ന്നാം ദിനമായിരുന്ന ഇന്നലെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സ​ന്ദേ​ശം ന​ല്‍​കി. മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി സീ​നി​യ​ര്‍ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ നാ​ലാം ദി​ന​മാ​യ ഇ​ന്ന് സം​ഘ​ട​നാ​ദി​നാ​ച​ര​ണം ന​ട​ക്കും. ഇ​ട​വ​ക​യി​ലെ മു​ഴു​വ​ന്‍ സം​ഘ​ട​ന​ക​ളും ത​ങ്ങ​ളു​ടെ സം​ഘ​ശ​ക്തി വി​ളി​ച്ച​റി​യി​ച്ച് മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ല്‍ സം​ഗ​മി​ക്കും. സം​ഘ​ട​നാം​ഗ​ങ്ങ​ള്‍ അ​വ​ര​വ​രു​ടെ സം​ഘ​ട​നാ​പ​താ​ക​യ്ക്ക് പി​ന്നി​ല്‍ അ​ണി​നി​ര​ന്ന് പ്രാ​ര്‍​ത്ഥനാ​മ​ഞ്ജ​രി​ക​ളു​മാ​യി പ​ള്ളി​യി​ല്‍ എ​ത്തു​ന്ന​തോ​ടെ പ്ര​ത്യേ​ക പ്രാ​ര്‍​ത്ഥന​യും ന​ട​ക്കും.

ഇന്നു വൈകുന്നേരം 5.00ന് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. 6.30ന് ​നൊ​വേ​ന​യും തു​ട​ര്‍​ന്ന് ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തും.

തി​രു​നാ​ളി​ന്‍റെ മൂ​ന്നാം​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ നാ​ടി​ന്‍റെ കാ​ര്‍​ഷി​ക പാ​ര​മ്പ​ര്യം വി​ളി​ച്ച​റി​യി​ച്ച് ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ന​ട​ന്നു. ക​ര്‍​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ വി​ള​വി​ന്‍റെ അം​ശം മു​ത്തി​യ​മ്മ​യ്ക്ക് സ​മ​ര്‍​പ്പി​ച്ച് പ്രാ​ര്‍ത്ഥ​​ന ന​ട​ത്തി.

നാ​ളെ വാ​ഹ​ന​സ​മ​ര്‍​പ്പ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും. വൈകുന്നേരം 5.00ന് താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ റെ​മി​ജീ​യോസ് ഇ​ഞ്ച​നാ​നിയിൽ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും.