ഇന്ന് ക​ർ​ഷ​ക​ദി​നാ​ച​ര​ണം നടത്തും

Spread the love

കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് ദൈ​വാ​നു​ഗ്ര​ഹം പ്രാ​ർ​ത്ഥി​ച്ച് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്ന് ക​ർ​ഷ​ക​ദി​നാ​ച​ര​ണം നടത്തും.

കാ​ർ​ഷി​ക​വൃ​ത്തി​യി​ലൂ​ടെ നാടിനെ സേവിക്കുന്ന ക​ർ​ഷ​ക​രെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളും ന​ട​ക്കും. ഇ​ന്ന് 4.50 നാ​ണ് ക​ർ​ഷ​ക​രെ മു​ത്തി​യ​മ്മ​യ്ക്ക് സ​മ​ർ​പ്പി​ച്ചു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന. ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ വി​ള​വി​ന്‍റെ അം​ശം മു​ത്തി​യ​മ്മ​യ്ക്ക് പ​ണ​മാ​യോ വി​ഭ​വ​ങ്ങ​ളാ​യോ സ​മ​ർ​പ്പി​ക്കും. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ന​ല്ല​ വി​ള​വി​നും കാ​ലാ​വ​സ്ഥ​യ്ക്കു​മാ​യും പ്രാ​ർ​ത്ഥ​ന ന​ട​ക്കും.

ഇ​ന്ന് 5.00ന് ഗ്രേ​റ്റ്ബ്രി​ട്ട​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പിക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ഇ​ന്ന് രാ​വി​ലെ 5.30, 7.00, 8.45, 11.00 എ​ന്നീ​ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 8.45ന് ​സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ടും 11 ന് ​സ​ഹ​വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.