ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മം: ര​​ജി​​സ്ട്രേ​​ഷ​​ൻ 15നു ​​സ​​മാ​​പി​​ക്കും

Spread the love

കൂ​​ന​​ൻ​​കു​​രി​​ശു​​സ​​ത്യ​​ത്തി​​ന് 366 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് ശേ​​ഷം മാ​​ർ​​ത്തോ​​മ്മാ പാ​​ര​​ന്പ​​ര്യം പു​​ല​​ർ​​ത്തു​​ന്ന ന​​സ്രാ​​ണി സ​​ഭാ ത​​ല​​വ​​ന്മാ​​ർ സം​​ഗ​​മി​​ക്കു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ ര​​ജി​​സ്ട്രേ​​ഷ​​ൻ 15ന് ​​സ​​മാ​​പി​​ക്കും. ജ​​ന്മ​​വും ക​​ർ​​മ​​വും വ​​ഴി കു​​റ​​വി​​ല​​ങ്ങാ​​ടു​​മാ​​യി ബ​​ന്ധ​​മു​​ള്ള​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന സം​​ഗ​​മം സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​നാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. പ​​തി​​നാ​​യി​​രം പ്ര​​തി​​നി​​ധി​​ക​​ളെ ല​​ക്ഷ്യ​​മി​​ട്ട് ആ​​രം​​ഭി​​ച്ച ര​​ജി​​സ്ട്രേ​​ഷ​​ൻ വി​​വി​​ധ തു​​റ​​ക​​ളി​​ലു​​ള്ള​​വ​​രു​​ടെ ആ​​ഗ്ര​​ഹം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പ​​തി​​ന​​യ്യാ​​യി​​ര​​മാ​​യി ഉ​​യ​​ർ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നോ​​ടം പ​​തി​​നാ​​ലാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. 
വ്യ​​ക്തി​​ക​​ളാ​​യും കു​​ടും​​ബ​​ങ്ങ​​ളാ​​യും സം​​ഘ​​മാ​​യും ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​ൻ അ​​വ​​സ​​ര​​മു​​ണ്ട്. ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് പ്ര​​ത്യേ​​ക ഉ​​പ​​ഹാ​​ര​​വും ന​​ൽ​​കും. ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​ൻ അ​​വ​​സ​​രം kuravilangadpally.com എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. നേ​​രി​​ട്ട് ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​ൻ പ​​ള്ളി​​യി​​ലു​​ള്ള സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സി​​ൽ സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സം​​ഗ​​മ​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള മ​​രി​​യ​​ൻ ക​​ണ്‍​വ​​ൻ​​ഷ​​ൻ 25 മു​​ത​​ൽ 29 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.