സെപ്റ്റംബർ ഒന്നിന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ആശംസകളും പ്രാർഥനകളുമായി അരുവിത്തുറയിൽനിന്ന് വിശ്വാസിസംഘം കുറവിലങ്ങാട് മുത്തിയമ്മയുടെ സന്നിധിയിലെത്തി. വൈദികരും കൈക്കാരന്മാരും യോഗപ്രതിനിധികളുമടങ്ങുന്ന മുപ്പതോളം പേരുടെ സംഘമാണ് എത്തിയത്. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറന്പിലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ വൈദികരും കൈക്കാരന്മാരും യോഗപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
കുറവിലങ്ങാടിന്റെ ചരിത്രവും പാരന്പര്യവും ഉൾക്കൊള്ളുന്ന “കുറവിലങ്ങാട്: ഉറവയും ഉറവിടവും’ എന്ന പുസ്തകവും റോസാപുഷ്പവും നൽകിയാണ് സംഘത്തെ സ്വീകരിച്ചത്. കുറവിലങ്ങാട് പള്ളി സീനിയർ അസി.വികാരി ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷ്യൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അരുവിത്തുറ സംഘത്തെ സ്വീകരിച്ചത്.
ഫാ. ജോർജ് പൈന്പള്ളിൽ, ഫാ. സ്കറിയ മേനാംപറന്പിൽ, ഫാ. ജോർജ് പുല്ലുകാലായിൽ, കൈക്കാരന്മാരായ കെ.ജെ. ജോയി കിഴവഞ്ചിയിൽ, സണ്ണി കൊട്ടുകാപ്പിള്ളിൽ, ഷാജു അളകപറന്പിൽ, സിജി വള്ളിക്കാപ്പിൽ, പ്രഫ. ലോപ്പസ് മാത്യു, അരുവിത്തുറ സെന്റ് ജോർജ് കോളജ് പ്രിൻസിപ്പൽ ഡോ. റെജി മേക്കാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറവിലങ്ങാടിന് അഭിനന്ദനമേകിയെത്തിയത്.